---
title: "കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി"
english_title: " found dead after falling into a well"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/169105/found-dead-after-falling-into-a-well"
published_at: "2023-12-14T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657aa9842a724_1_well.jpg"
keywords: []
---

# കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** **കൊയിലാണ്ടി:** കൊയിലാണ്ടി കൊല്ലം സില്‍ക്ക് ബസാറിന് സമീപം നാല് പുരക്കല്‍ ഹൗസില്‍ വാടകയ്ക്ക് താമസിക്കുന്ന മാരിസാമിയുടെ മകള്‍ മുത്തുലക്ഷ്മി തിരുനെല്‍വേലി ആണ് ഇന്നലെ രാത്രി 11.30 ഓടെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

## Article Content

**കൊയിലാണ്ടി:** കൊയിലാണ്ടി കൊല്ലം സില്‍ക്ക് ബസാറിന് സമീപം നാല് പുരക്കല്‍ ഹൗസില്‍ വാടകയ്ക്ക് താമസിക്കുന്ന മാരിസാമിയുടെ മകള്‍ മുത്തുലക്ഷ്മി തിരുനെല്‍വേലി ആണ് ഇന്നലെ രാത്രി 11.30 ഓടെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പൊലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തുകയും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ടി.പി ഷിജു കിണറ്റില്‍ ഇറങ്ങി റസ്‌ക്യൂ നെറ്റിന്റെയും സേനാംഗങ്ങളുടെയും സഹായത്തോടുകൂടി ടിയാനെ കരയ്ക്ക് എത്തിക്കുകയും ചെയ്തു.

യുവതിയെ വൈകുന്നേരത്തോടെ കാണാതായതിനു ശേഷം വീട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ വീട്ടുമുറ്റത്തെ കിണറില്‍ കണ്ടെത്തുകയായിരുന്നു. ശേഷം ടിയാനെ കൊയിലാണ്ടി ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ എത്തിച്ചു.

സ്റ്റേഷന്‍ ഓഫീസര്‍ പി.കെ. ശരത്തിന്റെ നേതൃത്വത്തില്‍ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി.കെ. ബാബു, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ബി. ഹേമന്ത്, ഷിജു ടി.പി പ്രസാദ്. ജിനീഷ് കുമാര്‍ നിധി, ഇ.എം. പ്രസാദ്, എം.വി. ശ്രീരാഗ്, രജീഷ്,കെ. ഷാജു, ഹോം ഗാര്‍ഡ് സോമകുമാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/169105/found-dead-after-falling-into-a-well)