---
title: "വാഹനാപകടത്തില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു "
english_title: "A young man who was being treated in an accident died"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/169144/a-young-man-who-was-being-treated-in-an-accident-died"
published_at: "2023-12-14T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657ac547e8849_1_dileesh.jpg"
keywords: []
---

# വാഹനാപകടത്തില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു 

> **Lead Summary:** ** ആവള: **വാഹനാപകടത്തില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആവള കുട്ടോത്ത് കുതിരപ്പെട്ടിയില്‍ ദിലീഷ് ആണ് മരിച്ചത്.

## Article Content

** ആവള: **വാഹനാപകടത്തില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആവള കുട്ടോത്ത് കുതിരപ്പെട്ടിയില്‍ ദിലീഷ് ആണ് മരിച്ചത്.

നവംബര്‍ 30 നാണ് അപകടമുണ്ടായത്. ടൈല്‍സ് തൊഴിലാളിയായിരുന്ന ദിലീഷ് അരിക്കുളത്ത് നിന്നും ആവളക്ക് വരുന്ന വഴി പറമ്പത്ത് വെച്ച് ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചാണ് അപകടം.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇന്നലെ അര്‍ദ്ധരാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

സംസ്‌കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പില്‍. പിതാവ്: ദാമോദരന്‍. മാതാവ്: രാധ.

ഭാര്യ: രേഷ്മ (ഫറൂക്ക്). മക്കള്‍: മിയ ദിലീഷ് (യുകെജി വിദ്യാര്‍ഥിനി ജിയുപി സ്‌കൂള്‍ ആവള), രണ്ടുമാസം പ്രായമുള്ള ഒരു മകനുമുണ്ട്. സഹോദരങ്ങള്‍: ദിലീപ്, ദിഷിത (ചേളന്നൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/169144/a-young-man-who-was-being-treated-in-an-accident-died)