---
title: "പേരാമ്പ്ര നിയോജക മണ്ഡലം യുഡിവൈഎഫ് കണ്‍വെന്‍ഷന്‍ "
english_title: "Perambra Constituency UDYF Convention"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/169183/perambra-constituency-udyf-convention"
published_at: "2023-12-14T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657ae26dc7064_1_convension.jpg"
keywords: []
---

# പേരാമ്പ്ര നിയോജക മണ്ഡലം യുഡിവൈഎഫ് കണ്‍വെന്‍ഷന്‍ 

> **Lead Summary:** ** പേരാമ്പ്ര : **പേരാമ്പ്രയില്‍ നടക്കുന്ന യുഡിഎഫ് കുറ്റ വിചാരണ സദസ്സിന്റെ ഭാഗമായി പേരാമ്പ്ര നിയോജക മണ്ഡലം യുഡിവൈഎഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര : **പേരാമ്പ്രയില്‍ നടക്കുന്ന യുഡിഎഫ് കുറ്റ വിചാരണ സദസ്സിന്റെ ഭാഗമായി പേരാമ്പ്ര നിയോജക മണ്ഡലം യുഡിവൈഎഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.

മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. പി.സി മുഹമ്മദ് സിറാജ് അധ്യക്ഷത വഹിച്ചു.

ഇടതു ദുര്‍ഭരണത്തിനെതിരെ ഡിസംബര്‍ 21 ന് പേരാമ്പ്രയില്‍ യുഡിഎഫ് നടത്തുന്ന കുറ്റ വിചാരണ സദസ്സില്‍ രണ്ടായിരം യുവതി -യുവാക്കളെ പങ്കെടുപ്പിക്കാന്‍ പേരാമ്പ്ര നിയോജക മണ്ഡലം യുഡിവൈഎഫ് കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.

പരിപാടിയുടെ പ്രചരണാര്‍ത്ഥം ഡിസംബര്‍ 20 ന് പേരാമ്പ്രയില്‍ വിളംബര റാലി നടത്താനും സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ സജീവമാക്കാനും തീരുമാനമായി.

കെപിസിസി അംഗം സത്യന്‍ കടിയങ്ങാട്, യുഡിഎഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ ടി.കെ ഇബ്രാഹിം, കല്ലൂര്‍ മുഹമ്മദലി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എസ് സുനന്ദ്, ജില്ലാ സെക്രട്ടറി അഖില്‍ ഹരികൃഷ്ണന്‍, സായൂജ് അമ്പലക്കണ്ടി,

ശിഹാബ് കന്നാട്ടി, കെ.സി മുഹമ്മദ്, ആദര്‍ശ് രാവറ്റ മംഗലം, സലീം മിലാസ്, സത്താര്‍ കീഴരിയൂര്‍, മുഹമ്മദ് ഷാഷിം, ആര്‍.പി അക്ഷയ്, അക്ഷയ് പുഷ്പന്‍, ഷംസുദീന്‍ വടക്കയില്‍, ഇ.എന്‍ സുമിത്ത്, സി.കെ ജറീഷ്, കെ.കെ അനുരാഗ്, ഷബീര്‍ ചാലില്‍, യാസര്‍ കക്കാട്, കെ.കെ അന്‍സാര്‍, നിധിന്‍ വിളയാട്ടൂര്‍, അശ്വിന്‍ ദേവ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/169183/perambra-constituency-udyf-convention)