---
title: "പൂഴിത്തോട് മുതല്‍ വനാതിര്‍ത്തി വരെയുള്ള റോഡ് കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ ഗതാഗത യോഗ്യമാക്കുന്നു "
english_title: "Road Karma Samiti workers make road from Poozhithode to Vanathirthi passable"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/169220/road-karma-samiti-workers-make-road-from-poozhithode-to-vanathirthi-passable"
published_at: "2023-12-14T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657b0d3ce9192_white_shirt.jpg"
keywords: []
---

# പൂഴിത്തോട് മുതല്‍ വനാതിര്‍ത്തി വരെയുള്ള റോഡ് കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ ഗതാഗത യോഗ്യമാക്കുന്നു 

> **Lead Summary:** **കോഴിക്കോട് : **1994 സെപ്തംബര്‍ 24 ന് വയനാട്ടില്‍ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനും, പൂഴിത്തോട്ടില്‍ പൊതുമരാമത്ത് വകുപ്പ മന്ത്രി പി.കെ.കെ ബാവയും പ്രവൃത്തി ഉത്ഘാടനം നടത്തി.

## Article Content

**കോഴിക്കോട് : **1994 സെപ്തംബര്‍ 24 ന് വയനാട്ടില്‍ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനും, പൂഴിത്തോട്ടില്‍ പൊതുമരാമത്ത് വകുപ്പ മന്ത്രി പി.കെ.കെ ബാവയും പ്രവൃത്തി ഉത്ഘാടനം നടത്തി.

70% ത്തോളാം പണി പൂര്‍ത്തിയാക്കിയ പൂഴിത്തോട് പടിഞ്ഞാറത്തറ റോഡിന്റെ തടസ്സങ്ങള്‍ നീക്കി പണി പൂര്‍ത്തിയാക്കുവാന്‍ വേണ്ട നടപടികള്‍ മാറി മാറി വന്ന സര്‍ക്കാരുകളോ ജനപ്രതിനിധികളോ നാളിതുവരെ തയ്യാറയിട്ടില്ല. ഫോറസ്റ്റില്‍ കൂടി പോകുന്ന പാതയ്ക്കായി നഷ്ടമാകുന്ന 52 ഏക്ര വനം ഭൂമിക്ക് പകരമായി 104 ഏക്ര സ്ഥലം ചക്കിട്ടപാറ, ചങ്ങരോത്ത്, തരിയോട്, പടിഞ്ഞാറത്തറ പഞ്ചയത്തുകള്‍ വനം വകുപ്പിന് കെമാറിയിട്ടുമുള്ളതാണ്.

പൂഴിത്തോട് മുതല്‍ വനാതിര്‍ത്തിയായ കരിങ്കണ്ണി വരെയുള്ള റോഡില്‍ 2 കിലോമീറ്റര്‍ ടാറിംഗ് കഴിഞ്ഞതും ബാക്കി 5 കിലോമീറ്റര്‍ മണ്‍പാതയുമാണ്. കരിങ്കണ്ണി മുതല്‍ വയനാട് അതിര്‍ത്തിയായ മേലെ കരിങ്കണ്ണി വരെയുള്ള 3 കിലോമീറ്ററും അവിടെനിന്നും വയനാട്ടിലെ കുറ്റിയംവയല്‍ വരെയുള്ള 6 കിലോമീറ്റര്‍ ഉള്‍പ്പെടേയുള്ള 9 കിലോമീറ്റര്‍ ദൂരത്തിലുള്ള വനഭൂമിയാണ് ഇപ്പോള്‍ പ്രശനമായിട്ടുള്ളത്.

വലിയ കയറ്റിറക്കങ്ങളില്ലാത്തതും ഹെയര്‍പിന്‍ വളവുകളില്ലാത്തതുമായ ഈ പാത കടന്നു പോകുന്നത് അധികം ജനങ്ങള്‍ തിങ്ങി പാര്‍ക്കാത്ത പ്രദേശങ്ങളായതുകൊണ്ടും രണ്ട് ചെറിയ പാലങ്ങളും, 7 ചെരിയ കള്‍വെര്‍ട്ടുകളും മാത്രമെ ആവശ്യമായി വരുന്നള്ളു എന്നതുകൊണ്ടും, പെരുവണ്ണമൂഴി- കക്കയം-ബാണാസുരസാഗര്‍ ടൂറീസം മേഖലകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പാത ആയതിനാലും, വെറും 150 കോടി രൂപയില്‍ താഴെ മാത്രം ചിലവില്‍ യഥാര്‍ഥ്യമാക്കാവുന്ന പാത ആയതിനാലും വയനാട്ടിലേക്കുള്ള മറ്റ് ചുരം റോഡുകളിലെ തിരക്ക് ഈ പാത വരന്നതു മൂലം വളരെയധികം ലഘൂകരിക്കാമെന്നതിനാലും, കോഴിക്കോട് -മാനന്തവാടി - മൈസൂര്‍ - ബംഗ്ലൂര്‍ പാതയില്‍ നിലവിലുള്ളതിനേക്കാള്‍ ഏകദേശം 24 കിലോമീറ്റര്‍ ദൂരം കുറയുമെന്നതിനാലും ഈ പാതയുടെ പ്രധാന്യം വരെ വലുതും പ്രധാന്യമര്‍ഹിക്കുന്നതുമാണ്.

നിലവില്‍ വയനാട് ജില്ലയിലെ വനത്തിലൂടെ ഈ പാത വരേണ്ട സ്ഥലത്ത് വിവിധ ഡിപ്പാര്‍ട്ട് മെന്റുകളുടെ നേതൃത്വത്തില്‍ ജൊയിന്റ് വെരിഫിക്കേഷന്‍ സെപ്തംബര്‍ 19 ന് നടക്കുകയുണ്ടായി എന്നാല്‍ കോഴിക്കോട് ജില്ലയിലെ വന ഭാഗത്തെ ജോയിന്റ് വെരിഫിക്കേഷനുള്ള യതൊരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ല.

അതില്‍ പ്രതിഷേധിച്ച് ചെമ്പനോട കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പൂഴിത്തോട് വയനാട് റോഡ് കര്‍മ്മസമിതിയും വയനാട് കര്‍മ്മസമിതിയും ഒരുമിച്ച് ചേര്‍ന്ന് പൊതുജനപങ്കാളിത്തത്തോടെ 16-12-2023 ശനിയാഴ്ച രാവിലെ 9 മണിക്ക് പൂഴിത്തോട് മുതല്‍ വനാതിര്‍ത്തിയായ കരിങ്കണ്ണി വരെയുള്ള, നിലവില്‍ വന്യമൃഗശല്യത്താലും കാര്‍ഷികവിളകളിലെ രോഗങ്ങളാലും നിരവധി കടുംബങ്ങള്‍ വീടും സ്ഥലവും ഉപേക്ഷിച്ച് പോയതിനാല്‍ കാടു മൂടി തകര്‍ന്ന കിടക്കുന്ന, റോഡ് ഗതാഗത യോഗ്യമാക്കുന്നു. 

   പൂഴിത്തോട്, ചെമ്പനോട പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ചക്കിട്ടപാറ പഞ്ചായത്തില്‍ നിന്നും സമീപ പഞ്ചായത്തുകളായ മരുതോങ്കര, കൂരാച്ചുണ്ട്, പേരാമ്പ്ര തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും വയനാട്ടില്‍ നിന്നുമായി നൂറു കണക്കിന് ആളുകള്‍ ഈ പ്രധിഷേധ സമരത്തില്‍ പങ്കാളികളാകുന്നു. വാര്‍ത്ത സമ്മേളനത്തില്‍ കര്‍മ്മ സമിതി ചെയര്‍മാന്‍ ടോമി മണ്ണൂര്‍, കണ്‍വീനര്‍ മാത്യു പേഴത്തിങ്കല്‍, വൈസ് ചെയര്‍മാന്‍ ജോസഫ് ഇല്ലിക്കല്‍ , ട്രഷറര്‍ ബെന്നി മാത്യു പെരുവേലില്‍ എന്നി വര്‍സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/169220/road-karma-samiti-workers-make-road-from-poozhithode-to-vanathirthi-passable)