---
title: "അരിക്കുളം കെ.പി.എം എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ യൂനിയന്‍ ചെര്‍മാനായി തെരെഞ്ഞെടുത്ത എന്‍.എം. ഷാമിലി നെ പത്മായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഇ.കെ. അഹമദ് മൗലവിഅനുമോദിക്കുന്നു"
english_title: "The Arikulam Panchayat Muslim League Working Committee has devised plans to make the trial meeting held at Perampra on December 21 against the corruption, mismanagement and mismanagement of the Pinarayi government a huge success."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/169231/the-arikulam-panchayat-muslim-league-working-committee-has-devised-plans-to-make-the-trial-meeting-held-at-perampra-on-december-21-against-the-corruption-mismanagement-and-mismanagement-of-the-pinarayi-government-a-huge-success"
published_at: "2023-12-14T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657b1149e67be_new.jpg"
keywords: []
---

# അരിക്കുളം കെ.പി.എം എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ യൂനിയന്‍ ചെര്‍മാനായി തെരെഞ്ഞെടുത്ത എന്‍.എം. ഷാമിലി നെ പത്മായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഇ.കെ. അഹമദ് മൗലവിഅനുമോദിക്കുന്നു

> **Lead Summary:** **അരിക്കുളം:** പിണറായി സര്‍ക്കാറിന്റെ അഴിമതിക്കും, കൊടുംകാര്യസ്ഥതക്കും, ദുര്‍ഭരണത്തിനുമെതിരെ ഡിസംബര്‍ ഇരുപത്തി ഒന്നിന് പേരാമ്പ്രയില്‍ നടക്കുന്ന കുറ്റവിചാരണ സദസ്സ് വന്‍ വിജയമക്കാന്‍ അരിക്കുളം പഞ്ചായത്ത് മുസ് ലിംലീഗ് പ്രവര്‍ത്തക സമിതി പദ്ധതികള്‍ ആവിശ്കരിച്ചു.

## Article Content

**അരിക്കുളം:** പിണറായി സര്‍ക്കാറിന്റെ അഴിമതിക്കും, കൊടുംകാര്യസ്ഥതക്കും, ദുര്‍ഭരണത്തിനുമെതിരെ ഡിസംബര്‍ ഇരുപത്തി ഒന്നിന് പേരാമ്പ്രയില്‍ നടക്കുന്ന കുറ്റവിചാരണ സദസ്സ് വന്‍ വിജയമക്കാന്‍ അരിക്കുളം പഞ്ചായത്ത് മുസ് ലിംലീഗ് പ്രവര്‍ത്തക സമിതി പദ്ധതികള്‍ ആവിശ്കരിച്ചു.

എല്ലാ ശാഖകളിലും കണ്‍വന്‍ഷന്‍ വിളിച്ച് ചേര്‍ക്കാനും മുഴുവന്‍ പ്രവര്‍ത്തകരെയും കുറ്റവിചാരണ സദസ്സില്‍ പങ്കെടുപ്പിക്കാനും അരിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ്കമ്മി തീരുമാനിച്ചു.

പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ഇ.ക അഹമ്മദ് മൗലവി അദ്ധ്യക്ഷം വഹിച്ചു. അരിക്കുളം കെ.പി.എം എസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ യൂനിയന്‍ തെരെഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റും നേടിയ എം എസ് എഫ് മുന്നണിയെ അഭിനന്ദിച്ചു സ്‌കൂള്‍ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട എന്‍.എം. ഷാമിലിനെ യോഗത്തില്‍ പ്രസിഡണ്ട് ഇ.കെ അഹമ്മദ് മൗലവി അനുമോദിച്ചു.

എന്‍ കെ അഷറഫ്, പൊയിലങ്ങല്‍ അമ്മദ്, കെ.എം.സക്കരിയ,കെ.എം അബ്ദുസ്സലാം , പി.പി.കെ.അബ്ദുള്ള, കെ.എം മുഹമ്മദ്, സുഹൈല്‍ അരിക്കുളം, ബാസിം വടക്കയില്‍, അബ്ദുസ്സലാം തറമ്മല്‍, എം.അബ്ദുറഹിമാന്‍, ഇ.കെ. ബഷീര്‍ എന്നിവര്‍സംസാരിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/169231/the-arikulam-panchayat-muslim-league-working-committee-has-devised-plans-to-make-the-trial-meeting-held-at-perampra-on-december-21-against-the-corruption-mismanagement-and-mismanagement-of-the-pinarayi-government-a-huge-success)