---
title: "കുറ്റ വിചാരണ സദസ്സ് വിജയിപ്പിക്കും: എസ്. ടി. യു "
english_title: "The jury will win: S. T. U"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/169252/the-jury-will-win-s-t-u"
published_at: "2023-12-14T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657b23c9050d3_0000_ATTACH__copy_copy_-_Copy.jpg"
keywords: []
---

# കുറ്റ വിചാരണ സദസ്സ് വിജയിപ്പിക്കും: എസ്. ടി. യു 

> **Lead Summary:** **പേരാമ്പ്ര**: പിണറായി സര്‍ക്കാരിന്റെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും വിലക്കയറ്റത്തിനുമേതിരെ യു.ഡി.എഫ് നടത്തുന്ന കുറ്റ വിചാരണ സദസ്സ് വന്‍ വിജയമാക്കുമെന്ന് മോട്ടോര്‍ &എഞ്ചിനീയറിങ് വര്‍ക്കേഴ്‌സ് യൂണിയന്‍ എസ്. ടി. യു പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു.

## Article Content

**പേരാമ്പ്ര**: പിണറായി സര്‍ക്കാരിന്റെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും വിലക്കയറ്റത്തിനുമേതിരെ യു.ഡി.എഫ് നടത്തുന്ന കുറ്റ വിചാരണ സദസ്സ് വന്‍ വിജയമാക്കുമെന്ന് മോട്ടോര്‍ &എഞ്ചിനീയറിങ് വര്‍ക്കേഴ്‌സ് യൂണിയന്‍ എസ്. ടി. യു പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു.

ജനുവരി 10 മുതല്‍ 12 വരെ തിരുവനന്തപുരത്ത്് നടക്കുന്ന എസ്. ടി. യു തൃദിന സമര സംഗമത്തില്‍ മണ്ഡലത്തില്‍ നിന്നും തൊഴിലാളികളെ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു. യോഗം മണ്ഡലം നിരീക്ഷകന്‍ ഷുക്കൂര്‍ പയ്യോളി ഉദ്ഘാടനം ചെയ്തു.

പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് മുജീബ് കോമത്ത് അധ്യക്ഷനായി. സെക്രട്ടറി ഷൈജല്‍ പേരാമ്പ്ര, പി.കെ റഹീം , സമദ് ആവള, കരീം കെഎം, കെ.മുഹമ്മദ്, സി ഇസ്മായില്‍, സി.കെ ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു സനാതന ധര്‍മ സെമിനാറും വേദവിദ്യാ കലണ്ടര്‍ വണ്ടി സ്വീകരണവും കൊയിലാണ്ടിയില്‍ നടന്നു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/169252/the-jury-will-win-s-t-u)