---
title: "ചാലിക്കരയിലെ രാഷട്രീയ സാംസ്‌കാരിക രംഗത്തെ നിറ സാന്നിദ്ധ്യമായിരുന്ന ടി കെ സുരേന്ദ്രനെ അനുസ്മരിച്ചു "
english_title: "TK Surendran, who was a colorful presence in the political and cultural scene of Chalikkara, was remembered."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/169266/tk-surendran-who-was-a-colorful-presence-in-the-political-and-cultural-scene-of-chalikkara-was-remembered"
published_at: "2023-12-14T22:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657b319a52258_0000_ATTACH__copy_copy_-_Copy.jpg"
keywords: []
---

# ചാലിക്കരയിലെ രാഷട്രീയ സാംസ്‌കാരിക രംഗത്തെ നിറ സാന്നിദ്ധ്യമായിരുന്ന ടി കെ സുരേന്ദ്രനെ അനുസ്മരിച്ചു 

> **Lead Summary:** **പേരാമ്പ്ര**: ചാലിക്കരയിലെ രാഷട്രീയ സാംസ്‌കാരിക രംഗത്തെ നിറ സാന്നിദ്ധ്യമായിരുന്ന ടി.കെ സുരേന്ദ്രന്റ മൂന്നാം ചരമവാര്‍ഷിക ദിനത്തില്‍ ഗ്രാമദീപം അക്ഷയശ്രീ അനുസ്മരണ പരിപാടി നടത്തി. രാവിലെ വീട്ടുവളപ്പില്‍ പുഷ്പാര്‍ച്ചനയും വൈകീട്ട് അനുസ്മരണ സമ്മേളനവും നടന്നു.

## Article Content

**പേരാമ്പ്ര**: ചാലിക്കരയിലെ രാഷട്രീയ സാംസ്‌കാരിക രംഗത്തെ നിറ സാന്നിദ്ധ്യമായിരുന്ന ടി.കെ സുരേന്ദ്രന്റ മൂന്നാം ചരമവാര്‍ഷിക ദിനത്തില്‍ ഗ്രാമദീപം അക്ഷയശ്രീ അനുസ്മരണ പരിപാടി നടത്തി. രാവിലെ വീട്ടുവളപ്പില്‍ പുഷ്പാര്‍ച്ചനയും വൈകീട്ട് അനുസ്മരണ സമ്മേളനവും നടന്നു.

അനുസ്മരണ സമ്മേളനം ബി എം എസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് രാജേഷ് സി പി ഉദ്ഘാടനം ചെയ്തു. വി സത്യന്‍ അധ്യക്ഷനായ ചടങ്ങില്‍ രാജന്‍ വയലാളി സ്വാഗതവും കെ സുഭാഷ് നന്ദിയും പറഞ്ഞു.

സന്തോഷ് കൈതക്കല്‍ , കെ എം ബാലകൃഷ്ണന്‍, മനോജ് അഞ്ചാംപീടിക, വി.എം സന്തോഷ്, ഗിരീഷ് നടുക്കണ്ടിപ്പാറ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/169266/tk-surendran-who-was-a-colorful-presence-in-the-political-and-cultural-scene-of-chalikkara-was-remembered)