---
title: "മേപ്പയ്യൂരില്‍ എ. പക്കു സാഹിബ് അനുസ്മരണവും നാട്ടുപച്ച കുടുംബ സംഗമവും സംഘടിപ്പിച്ചു "
english_title: "A. in Maypayur. Paku Sahib Remembrance and Native Green Family Reunion was organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/16934/a-in-maypayur-paku-sahib-remembrance-and-native-green-family-reunion-was-organized"
published_at: "2021-12-20T09:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bffdf88276f_kk.jpg"
keywords: []
---

# മേപ്പയ്യൂരില്‍ എ. പക്കു സാഹിബ് അനുസ്മരണവും നാട്ടുപച്ച കുടുംബ സംഗമവും സംഘടിപ്പിച്ചു 

> **Lead Summary:** **മേപ്പയ്യൂര്‍: **മേപ്പയ്യൂരില്‍ എ. പക്കു സാഹിബ് അനുസ്മരണവും നാട്ടുപച്ച കുടുംബ സംഗമവും സംഘടിപ്പിച്ചു ഡോ: എം.കെ മുനീര്‍ എംഎല്‍എ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി കോടിയേരിയുടെ അടുത്ത കാലത്തെ സംസാരത്തിലെ സ്വരം സവര്‍ക്കറുടെ ഭാഷയിലാണെന്ന് ഡോ: എം.കെ മുനീര്‍ എംഎല്‍എ ഉല്‍ഘാടനം ചെയ്തു സംസാരിച്ചു.

## Article Content

**മേപ്പയ്യൂര്‍: **മേപ്പയ്യൂരില്‍ എ. പക്കു സാഹിബ് അനുസ്മരണവും നാട്ടുപച്ച കുടുംബ സംഗമവും സംഘടിപ്പിച്ചു ഡോ: എം.കെ മുനീര്‍ എംഎല്‍എ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി കോടിയേരിയുടെ അടുത്ത കാലത്തെ സംസാരത്തിലെ സ്വരം സവര്‍ക്കറുടെ ഭാഷയിലാണെന്ന് ഡോ: എം.കെ മുനീര്‍ എംഎല്‍എ ഉല്‍ഘാടനം ചെയ്തു സംസാരിച്ചു.

മുസ്‌ലിം ലീഗിനെ മതേതരത്വം പഠിപ്പിക്കാന്‍ കോടിയേരി വളര്‍ന്നിട്ടില്ലെന്നും കോടിയേരി തലശ്ശേരി മത്സരിച്ചപ്പോള്‍ തേജസ്സ് പത്രത്തില്‍ വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്തവരാണ് എസ്ഡിപിഐക്കാര്‍. അവരെയും ചുമന്നാണ് മാക്‌സിസ്റ്റ് പാര്‍ട്ടി നടക്കുന്നത്. മുസ്‌ലിം ലീഗിന്റെ മതേതരത്വം കോടിയേരിക്ക് മനസ്സിലാക്കണമെങ്കില്‍ പൂര്‍വ്വകാല സിപിഎം നേതാക്കളുടെ ചരിത്രം പഠിച്ചാല്‍ മതി.

കേരളത്തിലെ പ്രഥമ ഇഎംഎസ് മന്ത്രി സഭക്ക് പിന്തുണ നല്‍കിയ രണ്ട് ജനപ്രതിനിധികള്‍ മുസ്‌ലിം ലീഗിന്റെ പിന്തുണയോടു കൂടി വിജയിച്ചു വന്നവരാണ്. രണ്ടാം ഇഎംഎസ് മന്ത്രിസഭയില്‍ മുസ്‌ലിം ലീഗാണ് വിദ്യാഭ്യാസം കൈകാര്യം ചെയ്തിരുന്നത്. അന്നൊന്നുമില്ലാത്ത ഭാഷയില്‍ ഇന്ന് സിപിഎം സംസാരിക്കുന്നത് ബി.ജപിയെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയല്ലെ എന്ന് ഞങ്ങള്‍ ചോദിക്കുമ്പോള്‍ ഞങ്ങളെ കൊഞ്ഞനം കുത്തിയത് കൊണ്ട് കാര്യമില്ലെന്ന് ഡോ: എം.കെ മുനീര്‍ പറഞ്ഞു.

പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റ് എം.കെ അബ്ദുറഹിമാന്‍ അധ്യക്ഷനായി. ഡോ: മുനീര്‍.സീതി സാഹിബ് പൊളിറ്റിക്കല്‍ സ്‌ക്കൂളിന്റെ ലോഗോ മുനീര്‍ പ്രകാശനം ചെയ്തു. അഡ്വ: ഫാത്തിമ തഹ് ലിയ മുഖ്യ പ്രഭാഷണം നടത്തി. ടി.കെ.എ ലത്തീഫ് അനുസ്മരണ പ്രഭാഷണം നടത്തി.

എസ്.പി കുഞ്ഞമ്മത്, സി.പി.എ അസീസ്, മിസ് ഹബ് കീഴരിയൂര്‍ ,ആര്‍.കെ മുനീര്‍, ആവള ഹമീദ്, വി.വി.എം ബഷീര്‍,സൗഫി താഴേക്കണ്ടി, പി അബ്ദുള്ള,കെ ലബീബ് അഷറഫ്, വി.എം അഫ് സല്‍ സംസാരിച്ചു. എം.എം അഷറഫ് സ്വാഗതം പറഞ്ഞ ചടങ്ങിന് ഫൈസല്‍ ചാവട്ട് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/16934/a-in-maypayur-paku-sahib-remembrance-and-native-green-family-reunion-was-organized)