---
title: "വിദ്യാഭ്യാസ സംവാദസദസ് സംഘടിപ്പിച്ചു"
english_title: "Organized educational panel"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/169444/organized-educational-panel"
published_at: "2023-12-15T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657c2a3090c23_education.jpg"
keywords: []
---

# വിദ്യാഭ്യാസ സംവാദസദസ് സംഘടിപ്പിച്ചു

> **Lead Summary:** **കുറ്റ്യാടി:** KSTA കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കുറ്റ്യാടി തളീക്കരയില്‍ വിദ്യാഭ്യാസ സംവാദസദസ് സംഘടിപ്പിച്ചു.

## Article Content

**കുറ്റ്യാടി:** KSTA കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കുറ്റ്യാടി തളീക്കരയില്‍ വിദ്യാഭ്യാസ സംവാദസദസ് സംഘടിപ്പിച്ചു.

KSTA സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം വി.പി രാജീവന്‍ ഉദ്ഘാടനം ചെയ്തു.നരേന്ദ്ര മോദി ഭരണത്തില്‍ മതനിരപേക്ഷ വിദ്യാഭ്യാസത്തിനും രാജ്യത്തിന്റെ ബഹുസ്വരതയ്ക്കും അനുദിനം ഭീഷണികള്‍ നേരിട്ടു കൊണ്ടിരിക്കുകയാണെന്ന് ഉദ്ഘാടകന്‍ പറഞ്ഞു.KSTA സബ്ജില്ല പ്രസിഡന്റ് വി അനില്‍ അധ്യക്ഷതവഹിച്ചു.

സി. സതീശന്‍, വി.ടി രതി, കെ.കെ ബാബു, കെ.പി ബിജു, എന്നിവര്‍ സംസാരിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ കെ.പി അജിത്ത് സ്വാഗതവും ഷിജിത്ത് പി നന്ദിയുംപറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/169444/organized-educational-panel)