---
title: "കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പേരാമ്പ്ര നിയോജക മണ്ഡലം സമ്മേളനത്തിന് നാളെ തുടക്കമാകും "
english_title: "Kerala State Service Pensioners Association Perampra Constituency Conference to start tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/169505/kerala-state-service-pensioners-association-perampra-constituency-conference-to-start-tomorrow"
published_at: "2023-12-15T19:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657c6131c9642_000_7_CHEMMANUR.JPG"
keywords: []
---

# കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പേരാമ്പ്ര നിയോജക മണ്ഡലം സമ്മേളനത്തിന് നാളെ തുടക്കമാകും 

> **Lead Summary:** **പേരാമ്പ്ര: **കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പേരാമ്പ്ര നിയോജക മണ്ഡലം സമ്മേളനം നാളെയും മറ്റന്നാളുമായി കടിയങ്ങാട് വെച്ച് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.

## Article Content

**പേരാമ്പ്ര: **കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പേരാമ്പ്ര നിയോജക മണ്ഡലം സമ്മേളനം നാളെയും മറ്റന്നാളുമായി കടിയങ്ങാട് വെച്ച് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.

കെഎസ്എസ്പിഎ സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. അബ്ദുറഹ്മാന്‍ മുഖ്യപ്രഭാഷണം നടത്തും. ഉച്ചക്ക് 12.30 ന് നടക്കുന്ന പ്രതിനിധി സമ്മേളനം ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍ കുമാറും തുടര്‍ന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം പ്രശസ്ത കവിയും ഗാനരചയിതാവുമായ രമേശ് കാവിലും ഉദ്ഘാടനം ചെയ്യും.

വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന ഈ സാഹചര്യത്തില്‍ പെന്‍ഷന്‍കാര്‍ക്ക് ക്ഷാമാശ്വാസ കുടിശ്ശികയും പെന്‍ഷന്‍ പരിഷ്‌ക്കരണ കുടിശ്ശികയും നല്‍കാതെ വഞ്ചനാപരമായ സമീപനമാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ മെഡി സെപ്പിന്റെ കാര്യത്തിലും പെന്‍ഷന്‍കാരെ പരമാവധി ദ്രോഹിക്കുന്ന സമീപനമാണ് ഇന്‍ഷുറന്‍സ് കമ്പനിയും സര്‍ക്കാരും സ്വീകരിക്കുന്നത്.

കേരളീയവും നവകേരള സദസ്സും നടത്തി കോടികളുടെ ധൂര്‍ത്ത് നടത്തുകയും പാവപ്പെട്ടവരുടെ ക്ഷേമ പ്പെന്‍ഷന്‍ പോലും നല്‍കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കെ എസ് എസ് പി എ സമ്മേളനം നടക്കുന്നത്. വാര്‍ത്ത സമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ വി.പി. ഇബ്രാഹിം, കെഎസ്എസ്പിഎ നിയോജക മണ്ഡലം പ്രസിഡന്റ് ഒ.എം. രാജന്‍ എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/169505/kerala-state-service-pensioners-association-perampra-constituency-conference-to-start-tomorrow)