---
title: "പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 3-ാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു"
english_title: "qPerampra Block Panchayat organized the 3rd anniversary celebration"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/169522/qperampra-block-panchayat-organized-the-3rd-anniversary-celebration"
published_at: "2023-12-15T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657c6c1b4745e_varshikam.jpg"
keywords: []
---

# പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 3-ാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 3-ാം വാര്‍ഷികാഘോഷം, ലൈഫ് ഗുണഭോക്താക്കള്‍ക്ക് പദ്ധതി വിഹിതം കൈമാറി.

## Article Content

**പേരാമ്പ്ര :** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 3-ാം വാര്‍ഷികാഘോഷം, ലൈഫ് ഗുണഭോക്താക്കള്‍ക്ക് പദ്ധതി വിഹിതം കൈമാറി.

പേരാമ്പ്ര ബ്ലോക്ക് പരിധിയിലെ 7 പഞ്ചായത്തുകളിലെ ജനറല്‍ വിഭാഗത്തിലെ ഗുണഭോക്താക്കള്‍ക്ക് 29 ലക്ഷം രൂപയും പട്ടികജാതി വിഭാഗത്തിലെ ഗുണഭോക്താക്കള്‍ക്ക് 31 ലക്ഷം രൂപയുമാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു വിതരണം ചെയ്തത്. ചടങ്ങില്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് c.k പാത്തുമ്മ ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്ക് വികസന സമിതി ചെയര്‍മാന്‍ കെ. സജീവന്‍, അംഗങ്ങളായ കെ.കെ വിനോദന്‍ , P.T അഷറഫ്, പ്രഭാശങ്കര്‍, K.K ലിസി, B.D.O പി കാദര്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ബ്ലോക്ക് ക്ഷേമ കാര്യസമിതി ചെയര്‍പേഴ്‌സണ്‍ രജിത PK സ്വാഗതവും ജോ : ബിഡി. ഒ ഷൈലേഷ് നന്ദിയുംപറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/169522/qperampra-block-panchayat-organized-the-3rd-anniversary-celebration)