---
title: "ഭാഷശ്രീയുടെ യു.എ ഖാദര്‍ സംസ്ഥാന സാഹിത്യ പുരസ്‌കാരം ജിന്റോ തോമസിന് "
english_title: "Bhasashree's UA Khader State Literary Award to Jinto Thomas"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/169526/bhasashrees-ua-khader-state-literary-award-to-jinto-thomas"
published_at: "2023-12-15T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657c6fcf6e78c_0000_ATTACH__copy_copy_-_Copy.jpg"
keywords: []
---

# ഭാഷശ്രീയുടെ യു.എ ഖാദര്‍ സംസ്ഥാന സാഹിത്യ പുരസ്‌കാരം ജിന്റോ തോമസിന് 

> **Lead Summary:** **പേരാമ്പ്ര: **തിരക്കഥകൃത്തും സംവിധായകനുമായ ജിന്റോ തോമസിന് ഭാഷശ്രീയുടെ യു. എ ഖാദര്‍ സംസ്ഥാന സാഹിത്യ പുരസ്‌കാരം. ഈ മാസം പേരാമ്പ്രയില്‍ വച്ചു നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. ജിന്റോ തോമസ് തിരക്കഥ എഴുതിയ കാടകലം എന്ന ചിത്രത്തിന് മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു.

## Article Content

**പേരാമ്പ്ര: **തിരക്കഥകൃത്തും സംവിധായകനുമായ ജിന്റോ തോമസിന് ഭാഷശ്രീയുടെ യു. എ ഖാദര്‍ സംസ്ഥാന സാഹിത്യ പുരസ്‌കാരം. ഈ മാസം പേരാമ്പ്രയില്‍ വച്ചു നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. ജിന്റോ തോമസ് തിരക്കഥ എഴുതിയ കാടകലം എന്ന ചിത്രത്തിന് മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു.

ഇന്ത്യയ്ക്കകത്തും പുറത്തും നിരവധിയായ പുരസ്‌കാരങ്ങള്‍ ഈ സിനിമയ്ക്ക് ലഭിക്കുകയുണ്ടായി. ഈ സിനിമയുടെ മുഖ്യ സംവിധാന സഹായിയും ജിന്റോ ആയിരുന്നു. കൂടാതെ മലയാള സിനിമ പരസ്യ മേഖലകളില്‍ വര്‍ക്ക് ചെയ്തു വരുന്നു.

മലയാളത്തിലെ പ്രസിദ്ധ സംവിധായകന്‍ സിബി മലയിലിന്റെ കീഴില്‍ സംവിധാനത്തിലും തിരക്കഥ രചനയിലും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി നീണ്ട കാലത്തോളം സംവിധായകന്‍ ലിയോ തദേവൂസിന്റെ ശിഷ്യനായി പ്രവര്‍ത്തിച്ചു.

സിനിമയ്ക്ക് പുറമേ പരസ്യ ഡോക്യുമെന്ററി മേഖലകളിലും പ്രവര്‍ത്തിക്കുന്നു. പ്രതിലിപി ആദ്യമായി മലയാളത്തില്‍ നിര്‍മ്മിച്ച ആന്തോളജി സിനിമയായ പടച്ചവന്റെ കഥകള്‍ എന്ന സിനിമയില്‍ അന്തോണി എന്ന സിനിമ ജിന്റോ സംവിധാനം ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/169526/bhasashrees-ua-khader-state-literary-award-to-jinto-thomas)