---
title: "കോവിഡ് വീണ്ടും തലപൊക്കുന്നു"
english_title: "Covid is rearing its head again"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/169578/covid-is-rearing-its-head-again"
published_at: "2023-12-15T23:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657c941831c2d_1_covid.jpg"
keywords: []
---

# കോവിഡ് വീണ്ടും തലപൊക്കുന്നു

> **Lead Summary:** ** പേരാമ്പ്ര :** ലോകത്തെ ആകെ നിശ്ചലമാക്കി ഭീതി പരത്തിയ കോവിഡ് വീണ്ടും തലപൊക്കുന്നതായി സൂചന. പേരാമ്പ്ര മേഖലയില്‍ നാല് രോഗ ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

## Article Content

** പേരാമ്പ്ര :** ലോകത്തെ ആകെ നിശ്ചലമാക്കി ഭീതി പരത്തിയ കോവിഡ് വീണ്ടും തലപൊക്കുന്നതായി സൂചന. പേരാമ്പ്ര മേഖലയില്‍ നാല് രോഗ ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തില്‍ രണ്ടു പേര്‍ക്കും നൊച്ചാട് ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തുകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗ ലക്ഷണങ്ങള്‍ സ്ഥിരീകരിച്ചത്.

രോഗലക്ഷണങ്ങള്‍ സ്ഥിരീകരിച്ചവര്‍ക്കായി സര്‍ക്കാര്‍ പ്രത്യേക നിയന്ത്രണങ്ങളൊന്നും നിലവില്‍ വരുത്തിയിട്ടില്ല. പനിയും ജലദോഷവും വ്യാപകമായ സാഹചര്യത്തിലാണ് കോവിഡ് ലക്ഷണങ്ങളും കണ്ടെത്തിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/169578/covid-is-rearing-its-head-again)