---
title: "പന്തിരിക്കര വരയാലന്‍ കണ്ടി റോഡ് ശോചനീയാവസ്ഥ: സായാഹ്ന ധര്‍ണ്ണയുമായി മുസ്ലിം യൂത്ത് ലീഗ് "
english_title: "Pandirikara Varyalan Kandi Road Deplorable Condition: Muslim Youth League with Evening Dharna"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/169797/pandirikara-varyalan-kandi-road-deplorable-condition-muslim-youth-league-with-evening-dharna"
published_at: "2023-12-16T19:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657daf28aa7ee_000_7_CHEMMANUR.JPG"
keywords: []
---

# പന്തിരിക്കര വരയാലന്‍ കണ്ടി റോഡ് ശോചനീയാവസ്ഥ: സായാഹ്ന ധര്‍ണ്ണയുമായി മുസ്ലിം യൂത്ത് ലീഗ് 

> **Lead Summary:** **പേരാമ്പ്ര:** പന്തിരിക്കര ടൗണുമായി ചേര്‍ന്ന് കിടക്കുന്ന ചങ്ങരോത്ത് പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ വരയാലന്‍ കണ്ടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, ഗ്രാമ പഞ്ചായത്തിന്റെ അനാസ്ഥ അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് പന്തിരിക്കര ടൗണില്‍ മുസ്ലിം യൂത്ത് ലീഗ് സായാഹ്ന ധര്‍ണ നടത്തി.

## Article Content

**പേരാമ്പ്ര:** പന്തിരിക്കര ടൗണുമായി ചേര്‍ന്ന് കിടക്കുന്ന ചങ്ങരോത്ത് പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ വരയാലന്‍ കണ്ടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, ഗ്രാമ പഞ്ചായത്തിന്റെ അനാസ്ഥ അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് പന്തിരിക്കര ടൗണില്‍ മുസ്ലിം യൂത്ത് ലീഗ് സായാഹ്ന ധര്‍ണ നടത്തി.

മണ്ഡലം വൈസ് പ്രസിഡന്റ് മൂസ കോതമ്പ്ര ഉദ്ഘാടനം ചെയ്തു. ഷാഫി എടത്തും കര അധ്യക്ഷനായി. എസ് പി കുഞ്ഞമ്മദ്, ശിഹാബ് കന്നാട്ടി, കെ ടി അബ്ദുല്‍ ലത്തീഫ്, ടി എം അബ്ദുല്‍ അസീസ്, ശരീഫ് കയനോത്ത്, അസീസ് കുന്നത്ത്, സിദ്ധീഖ് തൊണ്ടിയില്‍, ടി പി റഹൂഫ്, ഇ കെ നാസര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/169797/pandirikara-varyalan-kandi-road-deplorable-condition-muslim-youth-league-with-evening-dharna)