---
title: "നവകേരള സദസ്സിനായി തൊഴിലുറപ്പിന് പൊതു അവധി നല്‍കി, ചങ്ങാരോത്ത് പഞ്ചായത്തിനെതിരെ കലക്ടര്‍ക്ക് പരാതി"
english_title: "Complaint to Collector against Changaroth Panchayat for giving public leave to job security for Navakerala audience"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/169816/complaint-to-collector-against-changaroth-panchayat-for-giving-public-leave-to-job-security-for-navakerala-audience"
published_at: "2023-12-16T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657dbc5d67011_000_7_CHEMMANUR.JPG"
keywords: []
---

# നവകേരള സദസ്സിനായി തൊഴിലുറപ്പിന് പൊതു അവധി നല്‍കി, ചങ്ങാരോത്ത് പഞ്ചായത്തിനെതിരെ കലക്ടര്‍ക്ക് പരാതി

> **Lead Summary:** ** പേരാമ്പ്ര: **പേരാമ്പ്രയില്‍ നടന്ന നവ കേരള സദസ്സിനെ വിജയിപ്പിക്കുവാന്‍ തൊഴിലുറപ്പിന് പൊതു അവധി നല്‍കിയതായി പരാതി. പേരാമ്പ്ര ബ്ലോക്കിലെ ചങ്ങാരോത്ത് ഗ്രാമ പഞ്ചായത്തില്‍ ആണ് നവംബര്‍ 24 ന് നടന്ന നവ കേരള സദസ്സിനായി തൊഴിലുറപ്പിന് പൊതു അവധി നല്‍കിയെന്ന പരാതി ഉയര്‍ന്നത്.

## Article Content

** പേരാമ്പ്ര: **പേരാമ്പ്രയില്‍ നടന്ന നവ കേരള സദസ്സിനെ വിജയിപ്പിക്കുവാന്‍ തൊഴിലുറപ്പിന് പൊതു അവധി നല്‍കിയതായി പരാതി. പേരാമ്പ്ര ബ്ലോക്കിലെ ചങ്ങാരോത്ത് ഗ്രാമ പഞ്ചായത്തില്‍ ആണ് നവംബര്‍ 24 ന് നടന്ന നവ കേരള സദസ്സിനായി തൊഴിലുറപ്പിന് പൊതു അവധി നല്‍കിയെന്ന പരാതി ഉയര്‍ന്നത്.

ചങ്ങരോത്ത് 14ാം വാര്‍ഡ് മെംബര്‍ കെ.എം ഇസ്മായില്‍, 19ാം വാര്‍ഡ് മെമ്പര്‍ ഇ. ടി സരീഷ് എന്നിവര്‍ ചേര്‍ന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ക്കാണ് പരാതി സമര്‍പ്പിച്ചത്.

പൊതു അവധി നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ് ഉണ്ടെന്ന് പറഞ്ഞ് തൊഴിലാളികളെയും മറ്റു ജനപ്രതിനിധികളെയും തെറ്റധരിപ്പിച്ചാണ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും, സെക്രട്ടറിയും പൊതു അവധി നല്‍കിയതെന്നാണ് ആക്ഷേപം.

തുടര്‍ന്ന് ഈ തീരുമാനം മറ്റു ജന ജനപ്രതിനിധികളോടോ ഉദ്യോഗസ്ഥരോടോ അറിയിക്കാതെ സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയാണ് ചെയ്തത്. 24 ന് മസ്റ്റോളില്‍ പേരുള്ള തൊഴിലാളികള്‍ 14 ആം വാര്‍ഡില്‍ ജോലിക്ക് സൈറ്റില്‍ എത്തിയപ്പോള്‍ തൊഴിലുറപ്പ് ഓഫീസിലെ താല്‍ക്കാലിക ജീവനക്കാര്‍ തൊഴിലാളികളെ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയായിരുന്നു.

തുടര്‍ന്ന് വാര്‍ഡ് മെമ്പറും തൊഴിലാളികളും പഞ്ചായത്തില്‍ പരാതി നല്‍കുകയും ചെയ്തുവെന്നുംപരാതിയില്‍ പറഞ്ഞു. അധികാരപരിധിയില്‍ വരാതെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വാര്‍ഡുകളില്‍ പോയി തൊഴിലാളികളെ ഭീഷണിപ്പെടുത്തല്‍ പതിവാണ് എന്നും ഇതിനൊരു പരിഹാരം കാണണമെന്നും കലക്ടര്‍ക്ക് സമര്‍പ്പിച്ച പരാതിയില്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/169816/complaint-to-collector-against-changaroth-panchayat-for-giving-public-leave-to-job-security-for-navakerala-audience)