---
title: "നേത്ര പരിശോധനാ കേമ്പ് സംഘടിപ്പിച്ച് ചാവട്ട് ഇ.എം.എസ്. ഗ്രന്ഥാലയം "
english_title: "Eye examination camp organized by Chavat EMS. the library"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/169825/eye-examination-camp-organized-by-chavat-ems-the-library"
published_at: "2023-12-16T20:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657dc56511a6f_000_7_CHEMMANUR.JPG"
keywords: []
---

# നേത്ര പരിശോധനാ കേമ്പ് സംഘടിപ്പിച്ച് ചാവട്ട് ഇ.എം.എസ്. ഗ്രന്ഥാലയം 

> **Lead Summary:** ** മേപ്പയൂര്‍ :** ഗവണ്‍മെന്റ് ജനറല്‍ ആശുപത്രി കോഴിക്കോട് സഞ്ചരിക്കുന്ന നേത്രവിഭാഗത്തിന്റെയും ചാവട്ട് ഇ.എം.എസ്. ഗ്രന്ഥാലയത്തിന്റെയും നേതൃത്വത്തില്‍ നേത്ര പരിശോധന കേമ്പ് നടത്തി.

## Article Content

** മേപ്പയൂര്‍ :** ഗവണ്‍മെന്റ് ജനറല്‍ ആശുപത്രി കോഴിക്കോട് സഞ്ചരിക്കുന്ന നേത്രവിഭാഗത്തിന്റെയും ചാവട്ട് ഇ.എം.എസ്. ഗ്രന്ഥാലയത്തിന്റെയും നേതൃത്വത്തില്‍ നേത്ര പരിശോധന കേമ്പ് നടത്തി.

കേമ്പില്‍ തിമിരം, ഡയബറ്റിക് റെറ്റിനോപതി രോഗികളെ കണ്ടെത്തുകയും തുടര്‍ചികിത്സ നിര്‍ദ്ദേശിക്കുകയും ചെയ്തു. രോഗികള്‍ക്കുള്ള മരുന്നു വിതരണവും നടത്തി.

മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയര്‍മാന്‍ സുനില്‍ വടക്കയില്‍ ഉദ്ഘാടനം ചെയ്തു. എന്‍.കെ.ബാലകൃഷ്ണന്‍ അധ്യക്ഷനായി. ഡോ. ചന്ദ്രലേഖ, ഡോ. ആതിര , ഒഫ്താല്‍മിക് കോ - ഓര്‍ഡിനേറ്റര്‍ ഷറീന, ജയരാജന്‍ വടക്കയില്‍, എ.വി. നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/169825/eye-examination-camp-organized-by-chavat-ems-the-library)