---
title: "ആധാരം എഴുത്ത് അസോസിയേഷന്‍ ബാലുശ്ശേരി യൂണിറ്റ് സമ്മേളനം നടന്നു"
english_title: "Aadharam Eshut Association Balushery Unit meeting was held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/169956/aadharam-eshut-association-balushery-unit-meeting-was-held"
published_at: "2023-12-17T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657ea9b61c68f_adharam.jpg"
keywords: []
---

# ആധാരം എഴുത്ത് അസോസിയേഷന്‍ ബാലുശ്ശേരി യൂണിറ്റ് സമ്മേളനം നടന്നു

> **Lead Summary:** ബാലുശ്ശേരി : ആധാരം എഴുത്ത് അസോസിയേഷന്‍ ബാലുശ്ശേരി യൂണിറ്റ് സമ്മേളനം ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. അനിത. വി കെ. ഉദ്ഘാടനം ചെയ്തു.

## Article Content

ബാലുശ്ശേരി : ആധാരം എഴുത്ത് അസോസിയേഷന്‍ ബാലുശ്ശേരി യൂണിറ്റ് സമ്മേളനം ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. അനിത. വി കെ. ഉദ്ഘാടനം ചെയ്തു.

ബാലുശ്ശേരി അറപ്പീടിക മറീന ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന സമ്മേളനത്തില്‍ യൂണിറ്റ് പ്രസിഡന്റ് കെ. രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. AKD W& SA സംസ്ഥാന കമ്മിറ്റി അംഗം കെ.സുനില്‍ കുമാര്‍ , ജില്ലാസെക്രട്ടറി കെ.പി. നസീര്‍ അഹമ്മദ്, ജില്ലാ വൈസ് പ്രസിഡന്റ് സുനില്‍കുമാര്‍ കക്കോടി, യൂണിറ്റ് ചാര്‍ജ്ജുള്ള നമ്പ്യാക്കില്‍ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

യൂണിറ്റ് സെക്രട്ടറി മുല്ലപ്പള്ളി ധര്‍മ്മരാജന്‍ സ്വാഗതവും ടി. അബ്ദുല്‍ സലീം നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് കെ രവീന്ദ്രന്‍ മുല്ലപ്പള്ളി, സെക്രട്ടറി ധര്‍മ്മരാജന്‍ , ട്രഷറര്‍ കെ.കെ. സജീവ് , വൈസ് പ്രസിഡന്റ് ടി.പി. സാജിറ , ജോയിന്റ് സെക്രട്ടറി ടി. അബ്ദുല്‍ സലീം , ജില്ലാവനിതാ പ്രതിനിധി ടി.കെ ബീന, കെ.പി. നസീര്‍ അഹമ്മദ് , എം.കെ. ആലിക്കോയ ജില്ലാ പ്രതിനിധികളായി പി.ഗണേശന്‍ , കെ.കെ. രജിമോന്‍ , വി.കെ.പ്രകാശന്‍ എന്നിവരെ തിരഞ്ഞെടുത്തു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/169956/aadharam-eshut-association-balushery-unit-meeting-was-held)