---
title: "പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 3-ാം വാര്‍ഷികം"
english_title: "Perampra Block Panchayat organized 3rd Anniversary Kathal-23- Block Vanita Fest at Perampra Surabhi Auditorium."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/169962/perampra-block-panchayat-organized-3rd-anniversary-kathal-23-block-vanita-fest-at-perampra-surabhi-auditorium"
published_at: "2023-12-17T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657ead1955da6_3333333333333333333333333333333333333333333333333333333333333.jpg"
keywords: []
---

# പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 3-ാം വാര്‍ഷികം

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 3-ാം വാര്‍ഷികാഘോഷം കാതല്‍-23- ബ്ലോക്ക് വനിതാ ഫെസ്റ്റ് പേരാമ്പ്ര സുരഭി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര :** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 3-ാം വാര്‍ഷികാഘോഷം കാതല്‍-23- ബ്ലോക്ക് വനിതാ ഫെസ്റ്റ് പേരാമ്പ്ര സുരഭി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു.

ബ്ലോക്ക് പരിധിയിലെ അഗന്‍വാടി ജീവനക്കാര്‍,ആശാ വര്‍ക്കര്‍മാര്‍, ഹരിത കര്‍മ സേനാ ഗങ്ങള്‍, കുടുംബശ്രീ പ്രവര്‍തകര്‍, വജ്ര ജൂബിലി കലാകാരന്‍മാര്‍, താലൂക്ക് ആശുപത്രി ജീവനക്കാര്‍, ബ്ലോക്ക് ഓഫീസ് ജീവനക്കാര്‍ തുടങ്ങി ബ്ലോക്ക് പരിധിയിലെ വനിതകളാണ് ഫെസ്റ്റില്‍ പങ്കെടുത്തത്. ഗ്രൂപ്പു ഡാന്‍സ്, സിംഗിള്‍ ഡാന്‍സ്,. മോഹിനിയാട്ടം, ഭരത നാട്യം, ഓപ്പന,കോല്‍ക്കളി, മൈമിങ് , സിനിമാറ്റിക് ഡാന്‍സ്, നാടന്‍ പാട്ടുകള്‍, തിരുവാതിരകളി, ഫോക്ക് ഡാന്‍സ് സംഗീത ശില്‍പ്പം, മോണോ ആക്ട്, വില്ലടിച്ചാന്‍ പാട്ട് തുടങ്ങിയ കലാപരിപാടികള്‍ അവതരിപ്പിച്ചു.

വനിതാ ഫെസ്റ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉല്‍ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എന്‍.പി. ബാബു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ. സജീവന്‍, ശശികുമാര്‍ പേരാമ്പ്ര, രജിത Pk, ബ്ലോക്ക് അംഗങ്ങളായ KK വിനോദന്‍, പ്രഭാശങ്കര്‍ , ലി സി.കെ.കെ, പഞ്ചായത്തു പ്രസിഡന്റുമാരായ വി.കെ. പ്രമോദ്, ശാരദ പട്ടേരി കണ്ടി, ബിന്ദു. കെ.കെ. കായണ്ണ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.കെ. പാത്തുമ്മ ടീച്ചര്‍, സ്വാഗതവും വനിതാ വികസന ഓഫീസര്‍ കെ. ദീപ നന്ദിയുംപറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/169962/perampra-block-panchayat-organized-3rd-anniversary-kathal-23-block-vanita-fest-at-perampra-surabhi-auditorium)