---
title: "കാട്ടുപന്നികൂട്ടം കൃഷി നശിപ്പിച്ചു"
english_title: "A herd of wild boars destroyed the crops"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/170031/a-herd-of-wild-boars-destroyed-the-crops"
published_at: "2023-12-17T19:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657f0678f1ef9_000_7_CHEMMANUR.JPG"
keywords: []
---

# കാട്ടുപന്നികൂട്ടം കൃഷി നശിപ്പിച്ചു

> **Lead Summary:** ** പേരാമ്പ്ര : **നരയംകുളം കാപ്പുമ്മല്‍ താഴെ എരഞ്ഞോളി ഗോവിന്ദന്‍ കൃഷിയിറക്കിയ മരച്ചീനി കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചു. വിളവെടുക്കാനായ 75 ഓളം മരച്ചീനിയാണ് പൂര്‍ണമായും നശിപ്പിച്ചത്.

## Article Content

** പേരാമ്പ്ര : **നരയംകുളം കാപ്പുമ്മല്‍ താഴെ എരഞ്ഞോളി ഗോവിന്ദന്‍ കൃഷിയിറക്കിയ മരച്ചീനി കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചു. വിളവെടുക്കാനായ 75 ഓളം മരച്ചീനിയാണ് പൂര്‍ണമായും നശിപ്പിച്ചത്.

ഇദ്ദേഹം സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത്. ഇവിടെ നിരവധി തവണ പന്നി ശല്യം ഉണ്ടായിട്ടുണ്ട്. വലിയ സാമ്പത്തിക നഷ്ടമാണ് ഒരോ തവണയും പന്നിക്കൂട്ടം കൃഷി നശിപ്പിക്കുമ്പോള്‍ ഉണ്ടാവുന്നത്.

നാശനഷ്ടം കാണിച്ച് കൃഷി ഭവനില്‍ ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും ഒരു പ്രയോജനവും ഉണ്ടായില്ലെന്ന് ഈ കര്‍ഷകന്‍ പറയുന്നു. സമീപ പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലെല്ലാം കാട്ടുപന്നിക്കൂട്ടം നാശം വരുത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/170031/a-herd-of-wild-boars-destroyed-the-crops)