---
title: "സൗഹൃദ ടൂറിംഗ് ക്ലബ് നിര്‍മ്മിച്ച ബസ് വെയിറ്റിംഗ് ഷെഡ്ഡ് ഉദ്ഘാടനം ചെയ്തു "
english_title: "A bus waiting shed constructed by the Friendly Touring Club was inaugurated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/170037/a-bus-waiting-shed-constructed-by-the-friendly-touring-club-was-inaugurated"
published_at: "2023-12-17T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657f0e9af2ec9_000_7_CHEMMANUR.JPG"
keywords: []
---

# സൗഹൃദ ടൂറിംഗ് ക്ലബ് നിര്‍മ്മിച്ച ബസ് വെയിറ്റിംഗ് ഷെഡ്ഡ് ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **പേരാമ്പ്ര : **സൗഹൃദ ടൂറിങ് ക്ലബ് അംഗവും റിട്ടയേര്‍ഡ് സബ് ഇന്‍സ്‌പെക്ടറുമായ കെ. ബാലകൃഷ്ണന്റെ സ്മരണാര്‍ത്ഥം ചേനോളി -കുണ്ടുങ്ങല്‍ താഴെ സൗഹൃദ ടൂറിംഗ് ക്ലബ് നിര്‍മ്മിച്ച ബസ് വെയിറ്റിംഗ് ഷെഡ്ഡിന്റെ ഉദ്ഘാടനം ന്നെച്ചാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം കുഞ്ഞിക്കണ്ണന്‍ നിര്‍വഹിച്ചു.

## Article Content

**പേരാമ്പ്ര : **സൗഹൃദ ടൂറിങ് ക്ലബ് അംഗവും റിട്ടയേര്‍ഡ് സബ് ഇന്‍സ്‌പെക്ടറുമായ കെ. ബാലകൃഷ്ണന്റെ സ്മരണാര്‍ത്ഥം ചേനോളി -കുണ്ടുങ്ങല്‍ താഴെ സൗഹൃദ ടൂറിംഗ് ക്ലബ് നിര്‍മ്മിച്ച ബസ് വെയിറ്റിംഗ് ഷെഡ്ഡിന്റെ ഉദ്ഘാടനം ന്നെച്ചാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം കുഞ്ഞിക്കണ്ണന്‍ നിര്‍വഹിച്ചു.

ചടങ്ങില്‍ നൊച്ചാട് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ.ടി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സുരേഷ് കല്ലക്കുടി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ടി.കെ വാസുദേവന്‍, കെ.കെ കലന്തന്‍, എം.പി ബിനീഷ്, ഇസ്മയില്‍ നൊച്ചാട്, സുധ രജീഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

ടി.പി സുരേന്ദ്രന്‍, കെ ടി ഭരതന്‍, കെ.ടി ശങ്കരന്‍, പി.കെ സന്തോഷ്, , കെ. വിജയന്‍, വി.കെ ജ്യോതി, പി.കെ സുജിത്ത്, പി.കെ ഗോപാലന്‍, അഹമ്മദ് കണ്ടുങ്ങല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/170037/a-bus-waiting-shed-constructed-by-the-friendly-touring-club-was-inaugurated)