---
title: "കുറ്റ വിചാരണ സദസ്സില്‍ രണ്ടായിരം യുവതി-യുവാക്കളെ പങ്കെടുപ്പിക്കും"
english_title: "Two thousand young men and women will participate in the crime trial"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/170061/two-thousand-young-men-and-women-will-participate-in-the-crime-trial"
published_at: "2023-12-17T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657f212d23970_green.jpg"
keywords: []
---

# കുറ്റ വിചാരണ സദസ്സില്‍ രണ്ടായിരം യുവതി-യുവാക്കളെ പങ്കെടുപ്പിക്കും

> **Lead Summary:** **പേരാമ്പ്ര : **ഇടതു ദുര്‍ഭരണത്തിനെതിരെ ഡിസംബര്‍ 21 ന് പേരാമ്പ്രയില്‍ യു ഡി എഫ് നടത്തുന്ന കുറ്റ വിചാരണ സദസ്സില്‍ രണ്ടായിരം യുവതി -യുവാക്കളെ പങ്കെടുപ്പിക്കാന്‍ പേരാമ്പ്ര നിയോജക മണ്ഡലം യു ഡി വൈ എഫ് തീരുമാനിച്ചു.

## Article Content

**പേരാമ്പ്ര : **ഇടതു ദുര്‍ഭരണത്തിനെതിരെ ഡിസംബര്‍ 21 ന് പേരാമ്പ്രയില്‍ യു ഡി എഫ് നടത്തുന്ന കുറ്റ വിചാരണ സദസ്സില്‍ രണ്ടായിരം യുവതി -യുവാക്കളെ പങ്കെടുപ്പിക്കാന്‍ പേരാമ്പ്ര നിയോജക മണ്ഡലം യു ഡി വൈ എഫ് തീരുമാനിച്ചു.

പരിപാടിയുടെ പ്രചരണാര്‍ത്ഥം ഡിസംബര്‍ 20 ന് പേരാമ്പ്രയില്‍ വിളംബര റാലി നടത്താനും സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ സജീവമാക്കാനും തീരുമാനിച്ചു.മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു.

പി.സി മുഹമ്മദ് സിറാജ് അധ്യക്ഷത വഹിച്ചു. കെ പി സി സി മെമ്പര്‍ സത്യന്‍ കടിയങ്ങാട്, യു ഡി എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ ടി.കെ ഇബ്രാഹിം, കല്ലൂര്‍ മുഹമ്മദലി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എസ് സുനന്ദ്, ജില്ലാ സെക്രട്ടറി അഖില്‍ ഹരികൃഷ്ണന്‍,സായൂജ് അമ്പലക്കണ്ടി,ശിഹാബ് കന്നാട്ടി, കെ.സി മുഹമ്മദ്, ആദര്‍ശ് രാവറ്റ മംഗലം, സലീം മിലാസ്, സത്താര്‍ കീഴരിയൂര്‍, മുഹമ്മദ് ഷാഷിം , അക്ഷയ് ആര്‍ പി, അക്ഷയ് പുഷ്പന്‍, ഷംസുദീന്‍ വടക്കയില്‍,ഇ എന്‍ സുമിത്ത്,സി.കെ ജറീഷ്, കെ.കെ അനുരാഗ് ,ഷബീര്‍ ചാലില്‍, യാസര്‍ കക്കാട്, കെ കെ അന്‍സാര്‍,നിധിന്‍ വിളയാട്ടൂര്‍, അശ്വിന്‍ ദേവ്, എന്നിവര്‍സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/170061/two-thousand-young-men-and-women-will-participate-in-the-crime-trial)