---
title: "കര്‍ഷക കോണ്‍ഗ്രസ് ചങ്ങരോത്ത് മണ്ഡലം പ്രസിഡന്റ് സുരേന്ദ്രന്‍ മുന്നൂറ്റന്‍കണ്ടി സിപിഐയില്‍ ചേര്‍ന്നു. "
english_title: "Farmers Congress Changarot Constituency President Surendran Munnutkandi has joined CPI."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/170076/farmers-congress-changarot-constituency-president-surendran-munnutkandi-has-joined-cpi"
published_at: "2023-12-18T06:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657f97f50616c_000_7_CHEMMANUR.JPG"
keywords: []
---

# കര്‍ഷക കോണ്‍ഗ്രസ് ചങ്ങരോത്ത് മണ്ഡലം പ്രസിഡന്റ് സുരേന്ദ്രന്‍ മുന്നൂറ്റന്‍കണ്ടി സിപിഐയില്‍ ചേര്‍ന്നു. 

> **Lead Summary:** ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ചങ്ങരോത്ത് മണ്ഡലം ട്രഷററും കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായ സുരേന്ദ്രന്‍ മുന്നൂറ്റന്‍കണ്ടി സിപിഐയില്‍ ചേര്‍ന്നു.

## Article Content

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ചങ്ങരോത്ത് മണ്ഡലം ട്രഷററും കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായ സുരേന്ദ്രന്‍ മുന്നൂറ്റന്‍കണ്ടി സിപിഐയില്‍ ചേര്‍ന്നു.

പാലേരി ടി കെ കെ സ്മാരകത്തില്‍ സിപിഐ പേരാമ്പ്ര മണ്ഡലം അസി.സെക്രട്ടറി കെ കെ ഭാസ്‌കരന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സ്വീകരണയോഗത്തില്‍ വെച്ച് സിപിഐ മണ്ഡലം കമ്മിറ്റി അംഗം ഒ ടി രാജന്‍ രക്തഹാരമണിയിച്ച് പാര്‍ട്ടി പതാക നല്‍കി സുരേന്ദ്രനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

സി പി ശ്രീധരവാര്യര്‍, പി ശിവദാസന്‍, പി കുഞ്ഞിരാമന്‍, എ കെ രണ്‍്ഞിത്ത്, വി എം സമീഷ്, കെ പി ,കുഞ്ഞിരാമന്‍, എന്‍ കെ പ്രേമന്‍, കെ ഗോവിന്ദന്‍, വി എം പ്രേമന്‍, മുഹമ്മദ്, എം പി നിജേഷ്, എം കെ അലി മുതലായവര്‍ ആശംസകളര്‍പ്പിച്ചു. ലോക്കല്‍ സെക്രട്ടറി കെ പി ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/170076/farmers-congress-changarot-constituency-president-surendran-munnutkandi-has-joined-cpi)