---
title: "പെന്‍ഷന്‍കാരുടെ അവകാശങ്ങള്‍ നിഷേധിക്കുന്നത് അധാര്‍മികം"
english_title: "Depriving pensioners of their rights is immoral"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/170151/depriving-pensioners-of-their-rights-is-immoral"
published_at: "2023-12-18T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657fe1993b650_pension.jpg"
keywords: []
---

# പെന്‍ഷന്‍കാരുടെ അവകാശങ്ങള്‍ നിഷേധിക്കുന്നത് അധാര്‍മികം

> **Lead Summary:** **പേരാമ്പ്ര :** പെന്‍ഷന്‍കാരുടെ അവകാശങ്ങള്‍ നിഷേധിക്കുന്നത് അധാര്‍മിക മെന്ന് മുല്ലപ്പള്ളി.

## Article Content

**പേരാമ്പ്ര :** പെന്‍ഷന്‍കാരുടെ അവകാശങ്ങള്‍ നിഷേധിക്കുന്നത് അധാര്‍മിക മെന്ന് മുല്ലപ്പള്ളി.

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ 39-മത് പേരാമ്പ്ര നിയോജകമണ്ഡലം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെന്‍ഷന്‍ കാര്‍ക്ക് ലഭിക്കാനുള്ള 18% ക്ഷാമാശ്വാസ കുടിശ്ശികയും രണ്ട് ഗഡു പെന്‍ഷന്‍ പരിഷ്‌കരണ ആനുകൂല്യങ്ങളും ഉടന്‍ ലഭ്യമാക്കണമെന്നും മെഡിസെപ്പ് - അപാകതകള്‍ പരിഹരിച്ച് നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശമ്പള - പെന്‍ഷന്‍ പരിഷകരണ കമ്മീഷനെ നിയമിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമ്മേളനത്തില്‍ നിയോജക മണ്ഡലം പ്രസിഡന്റ് .ഒ എം രാജന്‍ അദ്ധ്യക്ഷത വഹിച്ചു. പി.എം.അബ്ദുറഹിമാന്‍ , കെ.സി. ഗോപാലന്‍, സത്യന്‍ കടിയങ്ങാട്, ഇ.വി.രാമചന്ദ്രന്‍ ,രമേശ് കാവില്‍, കെ.കെ. വിനോദന്‍, വി.പി. ഇബ്രാഹിം, കെ.മധു കൃഷ്ണന്‍ , കെ.പി.രാമചന്ദ്രന്‍ ,എം. വാസന്തി , എന്‍.പി.വിജയന്‍, ഇ.വി.ശങ്കരന്‍ , ഇ.ടി സരീഷ്,പുതുക്കോട്ട് രവീന്ദ്രന്‍ , സി.കെ.രാഘവന്‍ ,എസ്. സുനന്ദ്, സൈറാബാനു, പി.കെ. കൃഷ്ണദാസ്, ടി.ഹരിദാസന്‍ ,കെ.പി.സുലോചന , ഇ.വി.ശങ്കരന്‍, പി കെ.അബ്ദുറഹിമാന്‍, കെ. ജാനു, സത്യന്‍ കല്ലൂര്‍, വിനോദന്‍ കല്ലൂര്‍, ആയോളി ഗംഗാധരന്‍ ,കെ.കെ.ബാലന്‍, പി.ടിവിജയന്‍, മൂസ്സക്കുട്ടി, കെ.ടി.രവീന്ദ്രന്‍ എന്നിവര്‍പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/170151/depriving-pensioners-of-their-rights-is-immoral)