---
title: "കൈരളി വൊക്കേഷണല്‍ ട്രെയിനിംഗ് കോളേജ് കായിക മേള "
english_title: "Kairali Vocational Training College Sports Fair at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/170193/kairali-vocational-training-college-sports-fair-at-perambra"
published_at: "2023-12-18T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657ffbb665dc6_1_vkp.jpg"
keywords: []
---

# കൈരളി വൊക്കേഷണല്‍ ട്രെയിനിംഗ് കോളേജ് കായിക മേള 

> **Lead Summary:** **പേരാമ്പ്ര :** കൈരളി വൊക്കേഷണല്‍ ട്രെയിനിംഗ് കോളേജ് കായിക മേള പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വച്ച് നടന്നു. പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് ഉദ്ഘാടനം ചെയ്തു. അഞ്ചാം വാര്‍ഡ് അംഗം വിനോദ് തിരുവോത്ത് ചടങ്ങിന് ആശംസയര്‍പ്പിച്ചു.

## Article Content

**പേരാമ്പ്ര :** കൈരളി വൊക്കേഷണല്‍ ട്രെയിനിംഗ് കോളേജ് കായിക മേള പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വച്ച് നടന്നു. പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് ഉദ്ഘാടനം ചെയ്തു. അഞ്ചാം വാര്‍ഡ് അംഗം വിനോദ് തിരുവോത്ത് ചടങ്ങിന് ആശംസയര്‍പ്പിച്ചു.

ഡയറക്ടര്‍ ഐ സുനിത സ്വാഗതവും രതീഷ്‌കുമാര്‍ കെ.ബി നന്ദിയും പറഞ്ഞു. മത്സര ഇനങ്ങളില്‍ പങ്കെടുത്തു വിജയിച്ച വിദ്ധ്യാര്‍ത്ഥികള്‍ക്കുള്ള മെഡലുകള്‍ അധ്യാപകരായ, കെ പ്രസീത, പൊന്നിഷ ദിനേശ്, പി. അനുഷ, കെ. അനുശ്രീ, പി സീമ, അര്‍ച്ചന, ജസ് ല എന്നിവര്‍വിതരണം ചെയ്തു.

പരിപാടി റിട്ടയേര്‍ഡ് കായികാധ്യാപകരായ ഷാജു സെബാസ്റ്റ്യന്‍, ടി. ബാബുരാജ് ( റിട്ട: പി.ഇ.ടി. കൂത്താളി HS ), പി.എം. രമേശന്‍ ( റിട്ട പി.ഇ.ടി പാലോറ H S ), എന്‍.കെ ഇടക്കയില്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/170193/kairali-vocational-training-college-sports-fair-at-perambra)