---
title: "ബാലചന്ദ്രന്‍ പാറച്ചോട്ടിലിനെ പേരാമ്പ്ര സഹൃദയ വേദി ആദരിച്ചു "
english_title: "Balachandran Parachottil was honored by Perambra Sahradaya Vedi perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17022/balachandran-parachottil-was-honored-by-perambra-sahradaya-vedi-perambra"
published_at: "2021-12-20T16:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c064237a500_0000 WATERMARK.jpg"
keywords: []
---

# ബാലചന്ദ്രന്‍ പാറച്ചോട്ടിലിനെ പേരാമ്പ്ര സഹൃദയ വേദി ആദരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **ഭാരത് സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ് കേരള സ്റ്റേറ്റ് ചീഫ് കമ്മീഷണര്‍ ആയി ചുമതലയേറ്റ ബാലചന്ദ്രന്‍ പാറച്ചോട്ടിലിനെ പേരാമ്പ്ര സഹൃദയ വേദി ആദരിച്ചു. മുതിര്‍ന്ന പൗരനും രാഷ്ട്രീയ സാമൂഹിക സാംസ്‌ക്കാരിക നേതാവുമായ എ.കെ. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര സഹൃദയ വേദി പ്രസിഡന്റ് എരവട്ടൂര്‍ ബാലകൃഷ്ണന്‍ അധ്യക്ഷനായി.

## Article Content

**പേരാമ്പ്ര: **ഭാരത് സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ് കേരള സ്റ്റേറ്റ് ചീഫ് കമ്മീഷണര്‍ ആയി ചുമതലയേറ്റ ബാലചന്ദ്രന്‍ പാറച്ചോട്ടിലിനെ പേരാമ്പ്ര സഹൃദയ വേദി ആദരിച്ചു. മുതിര്‍ന്ന പൗരനും രാഷ്ട്രീയ സാമൂഹിക സാംസ്‌ക്കാരിക നേതാവുമായ എ.കെ. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര സഹൃദയ വേദി പ്രസിഡന്റ് എരവട്ടൂര്‍ ബാലകൃഷ്ണന്‍ അധ്യക്ഷനായി.

പ്രമുഖ സാഹിത്യകാരനായ കെ.ടി.ബി. കല്‍പ്പത്തൂര്‍ മുഖ്യ പ്രഭാഷണം നടത്തി. എരവട്ടൂര്‍ ബാലകൃഷ്ണന്‍ ത്രിവര്‍ണ്ണ ഖദര്‍ ഷാള്‍ അണിയിച്ച് ബാലചന്ദ്രന്‍ പാറച്ചോട്ടിലിനെ ആദരിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി അലങ്കാര്‍ ഭാസ്‌കരന്‍ ഉപഹാരം നല്‍കി.

പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റും പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ റിട്ട: പ്രധാനാധ്യാപിക വി. ആലീസ് മാത്യു, പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് മെമ്പര്‍ വിനോദ് തിരുവോത്ത്, മലബാര്‍ നായര്‍ സേവ സമാജം സംസ്ഥാന ജനറല്‍ സെക്രട്ടറി വിജയ ലക്ഷ്മി നമ്പ്യാര്‍, മാധ്യമ പ്രവര്‍ത്തകനായ സി.കെ. ബാലകൃഷ്ണന്‍, ടി.പി. അബ്ദുള്‍ ലത്തീഫ്, മഹിമ രാഘവന്‍ നായര്‍, പി.സി. ബാബു എന്നിവര്‍ സംസാരിച്ചു.

സഹൃദയ വേദി സെക്രട്ടറി എന്‍.കെ. കുഞ്ഞി മുഹമ്മദ് സ്വാഗതവും ജോയിന്റ് സെക്രട്ടറി ടി.കെ. മുരളീധരന്‍ നന്ദിയും പറഞ്ഞു. ബാലചന്ദ്രന്‍ പാറച്ചോട്ടില്‍ മറുപടി പ്രസംഗം നടത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17022/balachandran-parachottil-was-honored-by-perambra-sahradaya-vedi-perambra)