---
title: "നാടിന് മാതൃകയായി ഡിവൈഎഫ്‌ഐ നരിനട യൂണിറ്റ് "
english_title: "DYFI narinada Unit as a model for the country"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/170228/dyfi-narinada-unit-as-a-model-for-the-country"
published_at: "2023-12-18T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658015f3d17a8_1_narinada.jpg"
keywords: []
---

# നാടിന് മാതൃകയായി ഡിവൈഎഫ്‌ഐ നരിനട യൂണിറ്റ് 

> **Lead Summary:** **പേരാമ്പ്ര:** നാടിന് സ്വാന്തനമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് യുവജന സമൂഹത്തെ ജനങ്ങളിലേക്ക് അടുപ്പിക്കുന്നത്. കേരളത്തിലെ ഡിവൈഎഫ്‌ഐ പ്രസ്ഥനത്തിനാകെ അഭിമാനകരമായ പദ്ധതിയാണ് ഡിവൈഎഫ്‌ഐ നരിനട ഇന്ന് ആരംഭം കുറിച്ചിരിക്കുന്നത്.

## Article Content

**പേരാമ്പ്ര:** നാടിന് സ്വാന്തനമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് യുവജന സമൂഹത്തെ ജനങ്ങളിലേക്ക് അടുപ്പിക്കുന്നത്. കേരളത്തിലെ ഡിവൈഎഫ്‌ഐ പ്രസ്ഥനത്തിനാകെ അഭിമാനകരമായ പദ്ധതിയാണ് ഡിവൈഎഫ്‌ഐ നരിനട ഇന്ന് ആരംഭം കുറിച്ചിരിക്കുന്നത്.

> മരണവീടുകളിലും കിടപ്പ് രോഗികള്‍ക്കും വീണ്ടും വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന ഉത്പന്നങ്ങള്‍ പൊതുജന സഹകരണത്തോടെ വാങ്ങി നാട്ടില്‍ ആവിശ്യമാകുന്ന വീടുകളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച "ReUsable"പദ്ധതി.

ഈ പദ്ധതിക്ക് തുടക്കം കുറിച്ച് കൊണ്ട് നരിനടയില്‍ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി.സി ഷൈജു ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ മുഖ്യ അഥിതിയായ ദേവന സ്രേയ, കനവ് സുരേഷ്, ജാനു തമാശ താരം ലിധിന്‍ ലാല്‍, സുധന്‍ തത്തോത്ത് എന്നിവരെ ആദരിച്ചു.

ചടങ്ങില്‍ ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന കമ്മറ്റി അംഗവും ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ കെ. സുനില്‍, ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് സെക്രട്ടറി അമര്‍ഷാഹി, വാര്‍ഡ് അംഗം ബിന്ദു സജി, ഡിവൈഎഫ്‌ഐ ചക്കിട്ടപാറ മേഖല സെക്രട്ടറി അമല്‍ കൃഷ്ണ, മേഖല പ്രസിഡന്റ്  അര്‍ജ്ജുന്‍ ദേവ്, സിപിഐഎം ലോക്കല്‍ കമ്മറ്റി അംഗം റിജു രാഘവന്‍, പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറി സജി, കെ.എം ഗോപാലന്‍, നിഖില്‍ നരിനട, ടി.വി മിഥുന്‍ എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/170228/dyfi-narinada-unit-as-a-model-for-the-country)