---
title: "രാമകൃഷ്ണന്‍ സരയുവിന്റെ 'താരാട്ടിന്‍ചെപ്പു തുറന്നീടുമ്പോള്‍' പുസ്തക പ്രകാശനം "
english_title: "Ramakrishnan Sarayu's 'Tarattincheppu Opened When' book release"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/170270/ramakrishnan-sarayus-tarattincheppu-opened-when-book-release"
published_at: "2023-12-18T17:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6580362cbf684_1_book.JPG"
keywords: []
---

# രാമകൃഷ്ണന്‍ സരയുവിന്റെ 'താരാട്ടിന്‍ചെപ്പു തുറന്നീടുമ്പോള്‍' പുസ്തക പ്രകാശനം 

> **Lead Summary:** **പേരാമ്പ്ര: **രാമകൃഷ്ണന്‍ സരയുവിന്റെ എട്ടാമത് പുസ്തകം 'താരാട്ടിന്‍ചെപ്പു തുറന്നീടുമ്പോള്‍' പ്രകാശനം ചെയ്തു.

## Article Content

**പേരാമ്പ്ര: **രാമകൃഷ്ണന്‍ സരയുവിന്റെ എട്ടാമത് പുസ്തകം 'താരാട്ടിന്‍ചെപ്പു തുറന്നീടുമ്പോള്‍' പ്രകാശനം ചെയ്തു.

പേരാമ്പ്ര പെന്‍ഷന്‍ ഭവനില്‍ നൊച്ചാട് എച്ച്എസ്എസ് മുന്‍ പ്രിന്‍സിപ്പാള്‍ ഇ.കെ. കമലാദേവി പേരാമ്പ്ര എച്ച്എസ്എസ് മുന്‍ അധ്യാപിക എം.പി. നാരായണിക്ക് ആദ്യപ്രതി നല്കിയാണ് പ്രകാശനം ചെയ്തത്.

ടി.എച്ച് നാരായണന്‍ അധ്യക്ഷത വഹിച്ച ചടങ്ങ് വി. രാമചന്ദ്രന്‍ ഉദ്ഘടനം ചെയ്തു. കെ.വി രാഘവന്‍ മുഖ്യപ്രഭാഷണം നടത്തി.

വി.കെ ബാലകൃഷ്ണന്‍, പി.എ ജോര്‍ജ്ജ്, പി രവീന്ദ്രന്‍, പി ഹര്‍ഷകുമാര്‍, മീര നമ്പീശന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

ടി.എം ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ രാമകൃഷ്ണന്‍ സരയു മറുപടിയും സജിത രാമകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/170270/ramakrishnan-sarayus-tarattincheppu-opened-when-book-release)