---
title: "ചങ്ങരോത്ത് മേഖലാ ബാല ജനതാ കലോത്സവത്തിന് തുടക്കമായി "
english_title: "Changarote Regional Bala Janata Kalothsavam kicks off"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17044/changarote-regional-bala-janata-kalothsavam-kicks-off"
published_at: "2021-12-20T18:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c083ff00ed5_kk.jpg"
keywords: []
---

# ചങ്ങരോത്ത് മേഖലാ ബാല ജനതാ കലോത്സവത്തിന് തുടക്കമായി 

> **Lead Summary:** **പേരാമ്പ്ര:** ചങ്ങരോത്ത് മേഖലാ ബാലജനതാ ബാല കലോത്സവത്തിന് തുടക്കമായി. ബാലജനത ജില്ലാ അധ്യക്ഷ ദിയാ ബിജു ബാല കലോത്സവം ഉദ്ഘാടനം ചെയ്തു.നവ സാമുഹ്യ മാധ്യമങ്ങളുടെ കടന്നുകയറ്റം മാനുഷിക മൂല്യങ്ങളെ തകര്‍ക്കുകയാണെന്ന് ദിയാ ബിജു ബാല കലോത്സവം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍.

## Article Content

**പേരാമ്പ്ര:** ചങ്ങരോത്ത് മേഖലാ ബാലജനതാ ബാല കലോത്സവത്തിന് തുടക്കമായി. ബാലജനത ജില്ലാ അധ്യക്ഷ ദിയാ ബിജു ബാല കലോത്സവം ഉദ്ഘാടനം ചെയ്തു.നവ സാമുഹ്യ മാധ്യമങ്ങളുടെ കടന്നുകയറ്റം മാനുഷിക മൂല്യങ്ങളെ തകര്‍ക്കുകയാണെന്ന് ദിയാ ബിജു ബാല കലോത്സവം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍.

വ്യക്തിസ്വാതന്ത്രങ്ങളെയും സ്വതന്ത്ര ചിന്തയും പുതുതലമുറയ്ക്ക് നഷ്ടമായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥികളില്‍ മുല്യങ്ങളെ പറ്റിയുള്ള അവബോധം വളര്‍ത്തിയെടുക്കേണ്ട ഉത്തരവാദിത്വം ബാലജനത ഏറ്റെടുക്കുമെന്ന് ദിയാ ബിജു പറഞ്ഞു.

ചടങ്ങില്‍ മുതിര്‍ന്ന സോഷ്യലിസ്റ്റ് സി.ടി രാഘവന്‍ നായര്‍ക്ക് എല്‍ജെഡി പഞ്ചായത്ത് കമ്മറ്റിയുടെ ഉപഹാരം പ്രസിഡന്റ് കെ.ജി രാമനാരായണന്‍ കൈമാറി.

അയനട പ്രദീപ് അധ്യക്ഷനായി. ചടങ്ങില്‍ സി.ടി പ്രകാശ്, പി.സി സതീഷ്, ഇ.കെ. സനുപ്, എന്‍.സി പ്രദീപ് , എന്‍.പി. ബാലന്‍, എം.പി. സന്ധ്യ, ബാലജനതാ കോഡിനേറ്റര്‍ ദിവ്യ അനൂപ് സ്വാഗതം പറഞ്ഞ ചടങ്ങിന് അദിന്‍ ദേവ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17044/changarote-regional-bala-janata-kalothsavam-kicks-off)