---
title: "പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ച് എല്‍ഡിഎഫ് "
english_title: "LDF organized march and dharna to panchayath office"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/170451/ldf-organized-march-and-dharna-to-panchayath-office"
published_at: "2023-12-19T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658133f060723_1_march.jpg"
keywords: []
---

# പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ച് എല്‍ഡിഎഫ് 

> **Lead Summary:** **പേരാമ്പ്ര:** ചെറുവണ്ണൂര്‍ പഞ്ചായത്ത് ഭരണസ്തംഭനം എല്‍ഡിഎഫ് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. മാര്‍ച്ച് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ വെച്ച് പൊലീസ് തടഞ്ഞു.

## Article Content

**പേരാമ്പ്ര:** ചെറുവണ്ണൂര്‍ പഞ്ചായത്ത് ഭരണസ്തംഭനം എല്‍ഡിഎഫ് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. മാര്‍ച്ച് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ വെച്ച് പൊലീസ് തടഞ്ഞു.

തൊഴിലുറപ്പില്‍ എല്‍ഡിഎഫ് ഭരണ സമിതി കാലയളവില്‍ വര്‍ഷത്തില്‍ നൂറു ദിനം പണി പൂര്‍ത്തിയായവര്‍ 1700 പേരാണെങ്കില്‍ ഇപ്പോള്‍ അത് വെറും 32 പേരാണുള്ളതെന്നും ഹരിതകര്‍ന്മ സേനയെ ശത്രുതാ മനോഭാവത്തോടെയാണ് കാണുന്നതെന്നും എല്‍ഡിഎഫ് ആരോപിച്ചു.

പഞ്ചായത്ത് ഭരണസമിതി ശ്രദ്ധിക്കുന്നില്ല, ഒരു നിര്‍മ്മാണ പ്രവൃത്തിയും പഞ്ചായത്തില്‍ നടക്കുന്നില്ല, വ്യാജ ഒപ്പിട്ട് കൃത്രിമ രേഖ ചമച്ച് ഹൈക്കോടതിയെപ്പോലും തെറ്റിദ്ധരിപ്പിക്കുന്നു, കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം, അന്വേഷണം നടത്തണം, ഇതിനെതിരായി നിയമ പോരാട്ടവും ബഹുജന പ്രക്ഷോഭവും വരും ദിവസങ്ങളില്‍ സംഘടിപ്പിക്കുമെന്നും ഇത് ഒരു സൂചന സമരമാണന്നും നേതാക്കള്‍ പറഞ്ഞു.

എം. കുഞ്ഞമ്മദ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സി.പി. ഗോപാലന്‍ അധ്യക്ഷത വഹിച്ചു.

ആര്‍. ശശി, എന്‍.കെ. വല്‍സന്‍, പി.കെ.എം. ബാലകൃഷ്ണന്‍, എന്‍.എം. മൗലവി, വി.കെ. നാരായണന്‍, സി.എം. ബാബ, വി.കെ. മൊയ്തു, വി.കെ. മോളി, നഫീസ കൊയിലോത്ത്, അനിത കുന്നത്ത്, ടി. മനോജ് എന്നിവര്‍ സംസാരിച്ചു.

എന്‍.ആര്‍. രാലവന്‍, കെ. നാരായണക്കുറുപ്പ്, എം.എം. അശോകന്‍, അജയ് ആവള, പി. മോനിഷ, സത്യന്‍ ചോല എന്നിവര്‍ നേതൃത്വം നല്‍കി. കൊയിലോത്ത് ഗംഗാധരന്‍ സ്വാഗതവും ടി. മനോജ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/170451/ldf-organized-march-and-dharna-to-panchayath-office)