---
title: "അയ്യപ്പ ഭക്തിഗാന ആല്‍ബം ശരണവഴി ശ്രദ്ധേയമാകുന്നു "
english_title: "Ayyappa's devotional album Saranavazhi gets noticed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/170462/ayyappas-devotional-album-saranavazhi-gets-noticed"
published_at: "2023-12-19T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65813bf6e4f56_1_ayyappan.jpg"
keywords: []
---

# അയ്യപ്പ ഭക്തിഗാന ആല്‍ബം ശരണവഴി ശ്രദ്ധേയമാകുന്നു 

> **Lead Summary:** **പേരാമ്പ്ര:** വ്യത്യസ്ഥ പ്രമേയവുമായി പുതിയ അയ്യപ്പ ഭക്തിഗാന ആല്‍ബം ശരണവഴി ശ്രദ്ധേയമാകുന്നു.

## Article Content

**പേരാമ്പ്ര:** വ്യത്യസ്ഥ പ്രമേയവുമായി പുതിയ അയ്യപ്പ ഭക്തിഗാന ആല്‍ബം ശരണവഴി ശ്രദ്ധേയമാകുന്നു.

മാധ്യമപ്രവര്‍ത്തകനും ചായാഗ്രാഹകനുമായ കിഷോര്‍ ബാലകൃഷ്ണന്‍ സംവിധാനം ചെയ്ത പുതിയ ആല്‍ബം ശരണവഴി ലഹരി ഉപയോഗം മതമൈത്രി സൗഹൃദം എന്നീ വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാണ് ചിത്രീകരിച്ചിരിക്കുന്നത്.

സമുഹത്തിലെ ലഹരി ഉപയോഗം ഒരു കുടുംബത്തെ എങ്ങനെ ബാധിക്കുന്നു എന്ന് വ്യക്തമായി ആവിഷ്‌കരിചിരിക്കുന്നു. ആല്‍ബത്തിന്റെ സംഗീത സംവിധാനം, ആലാപനം നിര്‍മ്മാണം നിര്‍വ്വഹിചിരിക്കുന്നത് കെ.കെ വിനോദ് കുമാര്‍ വരികള്‍ എഴുതിയിരിക്കുന്നത്.

അഭിലാഷ് നായര്‍, ചായാഗ്രഹണം സുധീഷ് കൂമുള്ളി, എഡിറ്റിങ്ങ് പ്രഹളാദ് പുത്തഞ്ചേരി, അഭിനയിരിക്കുന്നത് അര്‍ജുന്‍ സാരംഗി, അനുസ്മിയ ബൈജു, നയോമി, കെ കെ വിനേദ് കുമാര്‍, ബിജു പുത്തഞ്ചേരി, സുധി മൊടക്കല്ലൂര്‍, ബൈജു മക്കട.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/170462/ayyappas-devotional-album-saranavazhi-gets-noticed)