---
title: "തെരുവ് നായയുടെ ആക്രമണത്തില്‍ ആടുകള്‍ ചത്തു "
english_title: "Goats died after being attacked by a stray dog"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/170483/goats-died-after-being-attacked-by-a-stray-dog"
published_at: "2023-12-19T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658149e3df5d9_1_adu.jpg"
keywords: []
---

# തെരുവ് നായയുടെ ആക്രമണത്തില്‍ ആടുകള്‍ ചത്തു 

> **Lead Summary:** **കല്പത്തൂര്‍ : **തെരുവ് നായ ആക്രമണം, തട്ടാറപ്പൊയില്‍ കുഞ്ഞമ്മദിന്റെ പ്രസവിക്കാനായ രണ്ട് ആടുകള്‍ ചത്തു.

## Article Content

**കല്പത്തൂര്‍ : **തെരുവ് നായ ആക്രമണം, തട്ടാറപ്പൊയില്‍ കുഞ്ഞമ്മദിന്റെ പ്രസവിക്കാനായ രണ്ട് ആടുകള്‍ ചത്തു.

കല്‍പ്പത്തൂര്‍ വായനശാലയ്ക്ക് അടുത്ത് ചെമ്മാട്ട്പറമ്പില്‍ വിനോദന്റെ പറമ്പില്‍ വെച്ച് ഇന്ന് 11.30 ഓടെയാണ് ആടുകള്‍ക്ക് നേരെ തെരുവ് നായകളുടെ ആക്രമണം ഉണ്ടായത്.

രണ്ട് ആടുകളില്‍ ഒന്ന് സ്ഥലത്തു വെച്ച് തന്നെ ചത്തിരുന്നു. മറ്റേതിനെ മൃഗാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒരു കൂട്ടം നായ്ക്കള്‍ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.

വായനശാല സ്‌കൂളിനടുത്താണ് സംഭവം. പരീക്ഷയായതിനാല്‍ പല സമയങ്ങളിലായാണ് കുട്ടികള്‍ നടന്നു പോകുന്നത്. ജനങ്ങള്‍ ഭീതിയിലാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/170483/goats-died-after-being-attacked-by-a-stray-dog)