---
title: "മലയാള കലാകാരന്മാരുടെ ദേശീയ സംഘടന നന്മ  പേരാമ്പ്ര മേഖലാ ശില്പശാല "
english_title: "Nanma National Association of Malayalam Artists; Perambra Regional Workshop"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/170500/nanma-national-association-of-malayalam-artists-perambra-regional-workshop"
published_at: "2023-12-19T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65816514f0fd9_1_nanma.JPG"
keywords: []
---

# മലയാള കലാകാരന്മാരുടെ ദേശീയ സംഘടന നന്മ  പേരാമ്പ്ര മേഖലാ ശില്പശാല 

> **Lead Summary:** ** പേരാമ്പ്ര: **മലയാള കലാകാരന്മാരുടെ ദേശീയ സംഘടന നന്മ പേരാമ്പ്ര മേഖലാ ശില്പശാല കൂത്താളിയില്‍ നടന്നു. രവി കൊഴക്കോടന്റെ അധ്യക്ഷതയില്‍ സംസ്ഥാന കമ്മിറ്റി മീഡിയ സെല്‍ കണ്‍വീനര്‍ പ്രദീപ് ഗോപാല്‍ ഉദ്ഘാടനം ചെയ്തു.

## Article Content

** പേരാമ്പ്ര: **മലയാള കലാകാരന്മാരുടെ ദേശീയ സംഘടന നന്മ പേരാമ്പ്ര മേഖലാ ശില്പശാല കൂത്താളിയില്‍ നടന്നു. രവി കൊഴക്കോടന്റെ അധ്യക്ഷതയില്‍ സംസ്ഥാന കമ്മിറ്റി മീഡിയ സെല്‍ കണ്‍വീനര്‍ പ്രദീപ് ഗോപാല്‍ ഉദ്ഘാടനം ചെയ്തു.

സംഘടനയും സംഘാടനവും എന്ന വിഷയത്തില്‍ ജില്ലാ പ്രസിഡന്റ്  ഷിബു മുത്താട്ടും, സാംസ്‌കാരിക ക്ഷേമനിധിയും പെന്‍ഷനും വിഷയത്തെ കുറിച്ച് ഗിരീഷ് ഇല്ലത്ത് താഴവും, രാജീവന്‍ മഠത്തില്‍, ഷൈലജ ലതാ നാരായണന്‍, ജോസ് കൂരാച്ചുണ്ട്, സുരേഷ് കനവ്, സുരേന്ദ്രന്‍ കൂത്താളി, സത്യന്‍ കൂത്താളി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/170500/nanma-national-association-of-malayalam-artists-perambra-regional-workshop)