---
title: "പേരാമ്പ്ര നിയോജക മണ്ഡലം യുഡിഎഫ് കുറ്റവിചാരണ സദസ്സ് മറ്റന്നാള്‍ "
english_title: "Perampra Constituency UDF Indictment Session tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/170582/perampra-constituency-udf-indictment-session-tomorrow"
published_at: "2023-12-19T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6581a5715bc44_000_7_CHEMMANUR.JPG"
keywords: []
---

# പേരാമ്പ്ര നിയോജക മണ്ഡലം യുഡിഎഫ് കുറ്റവിചാരണ സദസ്സ് മറ്റന്നാള്‍ 

> **Lead Summary:** **പേരാമ്പ്ര**: പേരാമ്പ്ര നിയോജക മണ്ഡലം യുഡിഎഫ് കുറ്റവിചാരണ സദസ്സ് മറ്റന്നാള്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുന്‍ എംഎല്‍എയും മുസ്ലീം ലീഗ് നേതാവുമായ കെ.എന്‍.എ ഖാദര്‍ മുഖ്യപ്രഭാഷണം നടത്തുന്നു. യുഡിഎഫ് ഘടകകക്ഷികളുടെ പ്രമുഖ നേതാക്കളും സദസ്സില്‍ സംസാരിക്കും.

## Article Content

**പേരാമ്പ്ര**: പേരാമ്പ്ര നിയോജക മണ്ഡലം യുഡിഎഫ് കുറ്റവിചാരണ സദസ്സ് മറ്റന്നാള്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുന്‍ എംഎല്‍എയും മുസ്ലീം ലീഗ് നേതാവുമായ കെ.എന്‍.എ ഖാദര്‍ മുഖ്യപ്രഭാഷണം നടത്തുന്നു. യുഡിഎഫ് ഘടകകക്ഷികളുടെ പ്രമുഖ നേതാക്കളും സദസ്സില്‍ സംസാരിക്കും.

എല്ലാം ശരിയാക്കും എന്നു പറഞ്ഞ് ഭരണത്തില്‍ കയറിയ പിണറായ് സര്‍ക്കാര്‍ അഴിമതിയും ധൂര്‍ത്തുമായി കേരളത്തെ കട്ട് മുടിച്ച് ട്രഷറി പൂട്ടേണ്ട സ്ഥിതിയില്‍ എത്തിച്ചവെന്നു യുഡിഎഫ് ആരോപിച്ചു. മുടങ്ങുന്ന ക്ഷേമ പെന്‍ഷനുകള്‍ , സ്‌കൂളുകളിലെ ഉച്ചക്കഞ്ഞിക്ക് പണം നല്‍കുന്നില്ല, ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കളെ പെരുവഴിയിലാക്കി, അവശ്യസാധനങ്ങളുടെ വില ഇരട്ടിയാക്കി, നാട്ടിലെ സമ്പദ്വ്യവസ്ഥ തകര്‍ത്ത് സകല മേഖലകളും പട്ടിണിയിലാക്കി തുടങ്ങിയവ മൂലം ജനങ്ങള്‍ ദുരിതത്തിലായി.

റബര്‍ കര്‍ഷകര്‍ക്ക് കിലോക്ക് 250 രൂപ പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത് നിലവില്‍ ഉണ്ടായിരുന്ന 170 രൂപ തറവില പോലും നല്‍കാത്ത, നാളികേരകര്‍ഷകരുടെ പച്ച തേങ്ങ സംഭരിച്ച പണം മാസങ്ങള്‍ ആയി നല്‍കാത്ത സര്‍ക്കാരിനെതിരെയും ജനങ്ങളുടെ രൂക്ഷപ്രതിഷേധമാണ് നിലവില്‍ ഉള്ളത്.

കൂടാതെ ലൈഫ് മിഷ്യന്‍, പ്രളയ ഫണ്ട് തട്ടിപ്പ്, എഐ ക്യാമറ , കെ ഫോണ്‍ മാസപ്പടി തുടങ്ങിയ അഴിമതികള്‍ക്കെതിരെയും , പുഴത്തോട് -വയനാട് ബദല്‍ റോഡിന്റെ കാര്യത്തില്‍ നിഷേധ നിലപാട് സ്വീകരിക്കുന്ന പേരാമ്പ്ര എംഎല്‍എയുടെയും പിണറായ് സര്‍ക്കാരിന്റെയും നിലപാടുകള്‍ക്കെതിരെയും സര്‍ക്കാറിനെ വിചാരണ ചെയ്യുകയാണ് കുറ്റവിചാരണ സദസ്സ് എന്ന പേരില്‍ യുഡിഎഫ് സംഘടിപ്പിക്കുന്ന പരിപാടി.

പേരാമ്പ്ര നിയോജക മണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍ ടി.കെ ഇബ്രാഹീം, കണ്‍വീനര്‍ കെ.എ ജോസുകുട്ടി, കെ.പി.സി.സി അംഗം സത്യന്‍ കടിയങ്ങാട്, നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ആര്‍.കെ മുനീര്‍, കേരള കോണ്‍ഗ്രസ് (ജോസഫ്) നിയോജക മണ്ഡലം പ്രസിഡന്റ് കെ.ടി രാമചന്ദ്രന്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/170582/perampra-constituency-udf-indictment-session-tomorrow)