---
title: "ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിനോടുളള നിരന്തര അവഗണനക്കെതിരെ സിപിഐ"
english_title: "The CPI (M) against the continued neglect of the Cheruvannur Grama Panchayat President"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17069/the-cpi-m-against-the-continued-neglect-of-the-cheruvannur-grama-panchayat-president"
published_at: "2021-12-20T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c0af7fe08ee_kk.jpg"
keywords: []
---

# ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിനോടുളള നിരന്തര അവഗണനക്കെതിരെ സിപിഐ

> **Lead Summary:** ** പേരാമ്പ്ര: ** ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിനോട് നിരന്തര അവഗണനയില്‍ പ്രതിഷേധിച്ച് സിപിഐ. കോഴിക്കോട് ജില്ലയില്‍ സിപിഐ യുടെ എക പ്രസിഡന്റ് ഉള്ള ഗ്രാമ പഞ്ചായത്താണ് ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത്. 15-ാം വാര്‍ഡില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഇ.ടി. രാധയാണ് പ്രസിഡന്റ് പദം വഹിക്കുന്നത്.

## Article Content

** പേരാമ്പ്ര: ** ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിനോട് നിരന്തര അവഗണനയില്‍ പ്രതിഷേധിച്ച് സിപിഐ. കോഴിക്കോട് ജില്ലയില്‍ സിപിഐ യുടെ എക പ്രസിഡന്റ് ഉള്ള ഗ്രാമ പഞ്ചായത്താണ് ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത്. 15-ാം വാര്‍ഡില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഇ.ടി. രാധയാണ് പ്രസിഡന്റ് പദം വഹിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു വര്‍ഷം പൂര്‍ത്തിയാവാനിരിക്കുമ്പോഴും ചെറുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡണ്ടിനോട് നിരന്തര അവഗണന മാത്രമാണെന്ന് സിപിഐ ആരോപിച്ചു. ചെറുവണ്ണൂരില്‍ നടക്കുന്ന പൊതു പരിപാടികളില്‍ നിന്ന് പലപ്പോഴും മാറ്റി നിര്‍ത്തപ്പെടുകയാണെന്നും അര്‍ഹമായ പരിഗണന നല്‍കുന്നില്ലെന്നും സിപിഐ ആരോപിച്ചു.

ചെറുവണ്ണൂര്‍ ഗവ: ഹൈസ്‌കൂളിലെ പൊതുപരിപാടിയുമായി ബന്ധപ്പെട്ട ബേനറില്‍ പ്രസിഡന്റിന്റെ ഫോട്ടോ ഒഴിവാക്കപ്പെട്ടു, എല്‍പി സ്‌കൂളിന്റെ ശിലാ സ്ഥാപനത്തിന്റെ ചടങ്ങില്‍ വീണ്ടും അവഗണന ശിലാഫലകത്തില്‍ മറ്റെല്ലാവരുടെയും പേരുണ്ടെങ്കിലും പഞ്ചായത്ത് പ്രസിഡണ്ടന്റിന്റെ പേരില്ല, പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തേണ്ട പൊതു പരിപാടിയില്‍ അതിന്റെ പ്രചരണത്തിന്റെ പോസ്റ്ററില്‍ പ്രസിഡണ്ടിന്റെ ഫോട്ടോ മാത്രം വിട്ടു പോയി തുടങ്ങിയ നിരവധി കടുത്ത അവഗണനകള്‍ കൊണ്ടിരിക്കുകയാണെന്ന് സിപിഐ. 

ഇത്തരം അവഗണനകള്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി സിപിഐ പ്രാദേശിക നേതാക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്. സിപിഐ യോട് സിപിഎം കാണിക്കുന്ന വലിയേട്ടന്‍ മനോഭാവത്തിനെതിരെ നേതാക്കള്‍ നവ മാധ്യമങ്ങളില്‍ രംഗത്തെത്തിയിരിക്കുകയാണ്.

പ്രസിഡന്റ് സ്ഥാനം എസ് സി സംവരണമായ ഇവിടെ സിപിഎം പ്രസിഡന്റിനെ വരെ കണ്ടെത്തിയതായിരുന്നു. ഇതിനിടയില്‍ സിപിഐ ജില്ല നേതൃത്വത്തിന്റെ ഇടപെടലോടെ പ്രസിഡന്റ് സ്ഥാനം സിപിഎമ്മിന് നഷ്ടമാവുകയായിരുന്നു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിനോടുളള നിരന്തര അവഗണനക്കെതിരെ സിപിഐ നേതാക്കള്‍ രംഗത്തെത്തിയത് പഞ്ചായത്തിലെ ഇടതു മുന്നണിയിലെ ശീതസമരം മറനീക്കി പുറത്തുവന്നിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17069/the-cpi-m-against-the-continued-neglect-of-the-cheruvannur-grama-panchayat-president)