---
title: "ചാത്തോത്ത് കുഞ്ഞ്യേതിന്റെ വിയോഗത്തില്‍ സര്‍വ്വ കക്ഷി അനുശോചിച്ചു "
english_title: "All parties condoled the demise of Chathoth Kunjeth"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/170765/all-parties-condoled-the-demise-of-chathoth-kunjeth"
published_at: "2023-12-20T14:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6582a852cc352_1_youth2.jpg"
keywords: []
---

# ചാത്തോത്ത് കുഞ്ഞ്യേതിന്റെ വിയോഗത്തില്‍ സര്‍വ്വ കക്ഷി അനുശോചിച്ചു 

> **Lead Summary:** ** പേരാമ്പ്ര: **എടവരാട് മുന്‍ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡണ്ടും പൊതു പ്രവര്‍ത്തകനുമായ ചാത്തോത്ത് കുഞ്ഞ്യേതിന്റെ (കരിങ്ങാറ്റിക്കല്‍) വിയോഗത്തില്‍ സര്‍വ്വ കക്ഷി അനുശോചിച്ചു.

## Article Content

** പേരാമ്പ്ര: **എടവരാട് മുന്‍ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡണ്ടും പൊതു പ്രവര്‍ത്തകനുമായ ചാത്തോത്ത് കുഞ്ഞ്യേതിന്റെ (കരിങ്ങാറ്റിക്കല്‍) വിയോഗത്തില്‍ സര്‍വ്വ കക്ഷി അനുശോചിച്ചു.

ആദരസൂചകമായി ചേനായി അങ്ങാടിയില്‍ സര്‍വ്വ കക്ഷി മൗനജാഥ നടത്തുകയും എടവരാട് എഎംഎല്‍പി സ്‌കൂളില്‍ അനുശോചന യോഗം സംഘടിപ്പിക്കുകയും ചെയ്തു.

ശ്രീധരന്‍ നറക്കമ്മല്‍ അധ്യക്ഷത വഹിച്ച  ചടങ്ങില്‍ എഎംഎല്‍പി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ പി.കെ രാഗേഷ്, പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് ഒന്നാം വാര്‍ഡ് അംഗം ശ്രീലജ പുതിയെടുത്ത്, രണ്ടാം വാര്‍ഡ് അംഗം റസ്മിന തങ്കേകണ്ടി, പി.ടി വിജയന്‍, ഇബ്രാഹിം വാളാഞ്ഞി, എസ്.കെ താമഠം, ടി.കെ. കുഞ്ഞമ്മത് ഫൈസി, ഹമീദ് കുന്നത്ത്, കെ. കുഞ്ഞബ്ദുള്ള, സൂപ്പി മൗലവി പിലാറത്ത്, എ.കെ. അബ്ദുല്ലത്തീഫ്, ടി.എന്‍ കുഞ്ഞമ്മദ് എന്നിവര്‍ സംസാരിച്ചു.

ടി.കെ ബാലക്കുറുപ്പ്, പി.ടി വേണു, കെ.വി അമ്മദ്, തൊടുവയില്‍ മൊയ്ദു, നെല്ലിക്കുന്നത്ത് അമ്മദ്, ടി.എം ചെക്കോട്ടി, മാടംമണ്ണില്‍ അബ്ദുള്ള, ഒ.പി അമ്മദ് ,കെ.വി അന്ത്രു , കെ.കെ അമ്മദ്  എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു. 

മുനീര്‍ മണ്ണില്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.ടി മുര്‍ഷിദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/170765/all-parties-condoled-the-demise-of-chathoth-kunjeth)