---
title: "ഉടമസ്ഥനില്ലാത്ത നിലയില്‍ സൂക്ഷിച്ച വാഷ് കണ്ടെടുത്തു "
english_title: "Wash found without owner at keezhariyoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/170810/wash-found-without-owner-at-keezhariyoor"
published_at: "2023-12-20T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6582ccbb153c0_1_vatt.jpg"
keywords: []
---

# ഉടമസ്ഥനില്ലാത്ത നിലയില്‍ സൂക്ഷിച്ച വാഷ് കണ്ടെടുത്തു 

> **Lead Summary:** **പേരാമ്പ്ര: **ക്രിസ്തുമസ് ന്യൂ ഇയര്‍ സ്പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് പേരാമ്പ്ര എക്സൈസ് സര്‍ക്കിള്‍ പാര്‍ട്ടി കീഴരിയൂര്‍ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഉടമസ്ഥനില്ലാത്ത നിലയില്‍ സൂക്ഷിച്ച വാഷ് കണ്ടെടുത്തു.

## Article Content

**പേരാമ്പ്ര: **ക്രിസ്തുമസ് ന്യൂ ഇയര്‍ സ്പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് പേരാമ്പ്ര എക്സൈസ് സര്‍ക്കിള്‍ പാര്‍ട്ടി കീഴരിയൂര്‍ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഉടമസ്ഥനില്ലാത്ത നിലയില്‍ സൂക്ഷിച്ച വാഷ് കണ്ടെടുത്തു.

പ്രിവന്റീവ് ഓഫീസര്‍ പി.കെ സജിത്ത് കുമാറും പാര്‍ട്ടിയും ചേര്‍ന്ന് കഴിഞ്ഞ ദിവസം കീഴരിയൂര്‍ ഭാഗത്തു വച്ച് ഉടമസ്ഥനില്ലാത്ത നിലയില്‍ സൂക്ഷിച്ചുവച്ച 440 ലിറ്റര്‍ വാഷ് കണ്ടെടുത്ത് ഒരു അബ്കാരി കേസ് എടുത്തു.

പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് മാരായ പി ബാബു, ഇ.എം ഷാജി, സിവില്‍ എക്‌സൈസ് ഓഫീസര്‍ മാരായ എം.പി ഷബീര്‍, അനൂപ് കുമാര്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/170810/wash-found-without-owner-at-keezhariyoor)