---
title: "കുരുന്നുകള്‍ക്കായ്; ലിനിയുടെ സ്മാരമായി നിര്‍മ്മിച്ച അംഗനവാടി ഇന്ന് നാടിന് സമര്‍പ്പിക്കും"
english_title: "The Anganwadi built in Lini's memory will be dedicated to Nadu today"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17083/the-anganwadi-built-in-linis-memory-will-be-dedicated-to-nadu-today"
published_at: "2021-12-21T07:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c13a618b498_kk.jpg"
keywords: []
---

# കുരുന്നുകള്‍ക്കായ്; ലിനിയുടെ സ്മാരമായി നിര്‍മ്മിച്ച അംഗനവാടി ഇന്ന് നാടിന് സമര്‍പ്പിക്കും

> **Lead Summary:** **പേരാമ്പ്ര:** നിപ രോഗബാധിതനെ പരിചരിക്കുന്നതിനിടയില്‍ രോഗം പിടിപെട്ട് മരണത്തിന് കീഴടങ്ങിയ പേരാമ്പ്ര താലൂക്ക് ആശുപത്രി താല്ക്കാലിക ജീവനക്കാരി സിസ്റ്റര്‍ ലിനിയുടെ സ്മാരമായി നിര്‍മ്മിച്ച അംഗനവാടിയുടെ ഉദ്ഘാടനം ഇന്ന്.

## Article Content

**പേരാമ്പ്ര:** നിപ രോഗബാധിതനെ പരിചരിക്കുന്നതിനിടയില്‍ രോഗം പിടിപെട്ട് മരണത്തിന് കീഴടങ്ങിയ പേരാമ്പ്ര താലൂക്ക് ആശുപത്രി താല്ക്കാലിക ജീവനക്കാരി സിസ്റ്റര്‍ ലിനിയുടെ സ്മാരമായി നിര്‍മ്മിച്ച അംഗനവാടിയുടെ ഉദ്ഘാടനം ഇന്ന്.

ആതുര സേവന രംഗത്തിന് മാതൃകയായി മാറിയ ലിനിക്ക് ജന്മനാട്ടില്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്താണ് സ്മാരകം ഒരുക്കിയിരിക്കുന്നത്. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് 10 പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായാണ് അംഗനവാടി നാടിന് തുറന്ന് കൊടുക്കുന്നത്.

ലിനി സിസ്റ്റര്‍ സ്മാരക അംഗന്‍വാടിയുടെ ഉല്‍ഘാടനം ഇന്ന് കാലത്ത് 10 മണിക്ക് ചെമ്പനോട കൊറത്തി പാറയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബുവിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ടി.പി രാമകൃഷ്ണന്‍ നിര്‍വ്വഹിക്കും.

ചെമ്പനോട കൊറത്തി പാറയില്‍ വളരെ മനോഹരമായി സ്മാര്‍ട്ട് അംഗന്‍വാടിയാണ് ലിനിയുടെ സ്മരണാര്‍ത്ഥം നിര്‍മ്മിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17083/the-anganwadi-built-in-linis-memory-will-be-dedicated-to-nadu-today)