---
title: "കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പേരാമ്പ്ര പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി "
english_title: "Congress workers marched to Perampra Police Station"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/170904/congress-workers-marched-to-perampra-police-station"
published_at: "2023-12-20T22:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65831a3c21e27_000_7_CHEMMANUR.JPG"
keywords: []
---

# കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പേരാമ്പ്ര പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി 

> **Lead Summary:** ** പേരാമ്പ്ര:** യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ്, ഡി.വൈ.എഫ്.ഐ അക്രമത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പേരാമ്പ്ര പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

## Article Content

** പേരാമ്പ്ര:** യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ്, ഡി.വൈ.എഫ്.ഐ അക്രമത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പേരാമ്പ്ര പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

കെ.പി.സി.സി അംഗം സത്യന്‍ കടിയങ്ങാട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. മധുകൃഷ്ണന്‍ അധ്യക്ഷനായി. കെ.എസ്.യു ജില്ലാ പ്രസിഡന്റ് വി.ടി സൂരജ് മുഖ്യപ്രഭാഷണം നടത്തി.

വി.വി ദിനേശന്‍, ഷാജു പൊന്‍പറ, പി.എസ് സുനില്‍ കുമാര്‍, ഷിജു പുല്ലിയോട്ട്, പി.എം പ്രകാശന്‍, ഇ.പി മുഹമ്മദ്, മോഹന്‍ദാസ് ഓണിയില്‍, കെ.സി രവീന്ദ്രന്‍, ഇ.ടി സത്യന്‍, സി.കെ ബാലന്‍, രാജന്‍ കെ. പുതിയേടത്ത്, ബാബു തത്തക്കാടന്‍, ഗീത കല്ലായി, വി.പി സുരേഷ്, ഇ.ടി ഹമീദ്, ഷിജു കെ. ദാസ് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/170904/congress-workers-marched-to-perampra-police-station)