---
title: "മൂന്നാം വാര്‍ഷികത്തില്‍ തെങ്ങിന്‍ തൈയ്യും കവുങ്ങിന്‍ തൈയ്യും നല്‍കി വാര്‍ഡ് അംഗം "
english_title: "On the third anniversary, the ward member gave coconut saplings and pumpkin saplings"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/171029/on-the-third-anniversary-the-ward-member-gave-coconut-saplings-and-pumpkin-saplings"
published_at: "2023-12-21T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6583e6dc66f3d_1_thay.JPG"
keywords: []
---

# മൂന്നാം വാര്‍ഷികത്തില്‍ തെങ്ങിന്‍ തൈയ്യും കവുങ്ങിന്‍ തൈയ്യും നല്‍കി വാര്‍ഡ് അംഗം 

> **Lead Summary:** **പേരാമ്പ്ര : **ഗ്രാമസഭയില്‍ എത്തിയവര്‍ക്കെല്ലാം മൂന്നാം വാര്‍ഷികത്തില്‍ തെങ്ങിന്‍ തൈയ്യും കവുങ്ങിന്‍ തൈയ്യും നല്‍കി വാര്‍ഡ് അംഗം.

## Article Content

**പേരാമ്പ്ര : **ഗ്രാമസഭയില്‍ എത്തിയവര്‍ക്കെല്ലാം മൂന്നാം വാര്‍ഷികത്തില്‍ തെങ്ങിന്‍ തൈയ്യും കവുങ്ങിന്‍ തൈയ്യും നല്‍കി വാര്‍ഡ് അംഗം.

പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് അംഗം യു.സി ഹനീഫയാണ് വാര്‍ഡിലെ മുഴുവന്‍ വീടുകളിലേക്കുമുള്ള തെങ്ങിന്‍ തൈയ്യും കവുങ്ങിന്‍ തൈയ്യും ഗ്രാമസഭയിലൂടെ നല്‍കി തന്റെ മെമ്പര്‍ കാലഘട്ടത്തിലെ മൂന്നാം വാര്‍ഷികം ആഘോഷിച്ചത്.

ഗ്രാമസഭയില്‍ പങ്കെടുത്ത മുന്നൂറോളം പേര്‍ക്ക് 2 വീതം തെങ്ങ്, കവുങ്ങ് തൈകള്‍ സൗജന്യമായാണ് വിതരണം ചെയ്തത്.

ചടങ്ങിന് മെമ്പര്‍ യു.സി. ഹനീഫ, കെ.പി. ഗോപാലന്‍, സജീവന്‍ കുഞ്ഞോത്ത്, എം ജ്യോതി എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/171029/on-the-third-anniversary-the-ward-member-gave-coconut-saplings-and-pumpkin-saplings)