---
title: "മികച്ച അധ്യാപക കോര്‍ഡിനേറ്റര്‍, മികച്ച പ്രമോട്ടര്‍ എന്നീ പുരസ്‌കാരങ്ങള്‍ മിനി ചന്ദ്രന് ലഭിച്ചു "
english_title: "Mini Chandran won the Best Teacher Coordinator and Best Promoter awards"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/171044/mini-chandran-won-the-best-teacher-coordinator-and-best-promoter-awards"
published_at: "2023-12-21T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6583f498b6526_1_mini.jpg"
keywords: []
---

# മികച്ച അധ്യാപക കോര്‍ഡിനേറ്റര്‍, മികച്ച പ്രമോട്ടര്‍ എന്നീ പുരസ്‌കാരങ്ങള്‍ മിനി ചന്ദ്രന് ലഭിച്ചു 

> **Lead Summary:** **പേരാമ്പ്ര:** മികച്ച അധ്യാപക കോര്‍ഡിനേറ്റര്‍, മികച്ച പ്രമോട്ടര്‍ എന്നീ പുരസ്‌കാരങ്ങള്‍ ഒലീവ് പബ്‌ളിക് സ്‌കൂളിലെ അധ്യാപകയും ഹിന്ദുസ്ഥാന്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് ഹെഡ് കോര്‍ട്ടേഴ്‌സ് കമ്മീഷണറുമായ മിനി ചന്ദ്രന് ലഭിച്ചു.

## Article Content

**പേരാമ്പ്ര:** മികച്ച അധ്യാപക കോര്‍ഡിനേറ്റര്‍, മികച്ച പ്രമോട്ടര്‍ എന്നീ പുരസ്‌കാരങ്ങള്‍ ഒലീവ് പബ്‌ളിക് സ്‌കൂളിലെ അധ്യാപകയും ഹിന്ദുസ്ഥാന്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് ഹെഡ് കോര്‍ട്ടേഴ്‌സ് കമ്മീഷണറുമായ മിനി ചന്ദ്രന് ലഭിച്ചു.

ജില്ലാ പഞ്ചായത്തും സോയില്‍ കണ്‍സര്‍വേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റും സംയുക്തമായി നടത്തുന്ന വൃക്ഷതൈ പരിപാലന മത്സരപദ്ധതിയുടെ ജില്ലയിലെ മികച്ച അധ്യാപക കോര്‍ഡിനേറ്റര്‍, മികച്ച പ്രമോട്ടര്‍ എന്നീ പുരസ്‌കാരങ്ങളാണ്‌  മിനി ചന്ദ്രന് ലഭിച്ചത്.

പദ്ധതിയുടെ ഭാഗമായി നടത്തുന്ന കലാമത്സരത്തില്‍ ഇംഗ്ലീഷ് പ്രസംഗമത്സരത്തില്‍ ഒന്നാം സമ്മാനമായ സ്വര്‍ണ്ണ നാണയം ലഭിച്ചത് ഒലീവ് പബ്‌ളിക് സ്‌കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയും സ്‌കൗട്ട് യൂണിറ്റംഗവുമായ ഹാദിഫ് നഹാനാണ്.

ജില്ലാ പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റെ ഷീജ ശശി, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ വി.പി. ജമീല എന്നിവര്‍ പുരസ്‌കാര നിര്‍വഹണം നടത്തി.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  അഡ്വക്കേറ്റ് പി. ഗവാസ്, സോയില്‍ കണ്‍സര്‍വേഷന്‍ ഓഫിസര്‍ കെ.പി അബ്ദുസ്സമദ്, അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് സോഷ്യല്‍ ഫോറെസ്റ്ററി സത്യപ്രഭ, പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ രജനി മുരളീധരന്‍, ഗ്രീന്‍ ക്ലീന്‍ കേരള മിഷന്‍ കണ്‍വീനര്‍ എന്‍ജിനീയര്‍ ഇഖ്ബാല്‍, ഹിന്ദുസ്ഥാന്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ് സ്റ്റേറ്റ് കമ്മീഷണര്‍ സിന്ധു, ഹിന്ദുസ്ഥാന്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ് ജില്ലാ സെക്രെട്ടറി മോനി യോഹന്നാന്‍,  വടയക്കണ്ടി നാരായണന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/171044/mini-chandran-won-the-best-teacher-coordinator-and-best-promoter-awards)