---
title: "പാണ്ടിപ്പള്ളി പുനര്‍ നിര്‍മ്മാണം; സ്‌നേഹസംഗമവും മതപ്രഭാഷണവും ഡിസംബര്‍ 22 മുതല്‍ "
english_title: "Reconstruction of Pandipalli; Love meeting and sermon from 22nd December"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/171078/reconstruction-of-pandipalli-love-meeting-and-sermon-from-22nd-december"
published_at: "2023-12-21T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65840e782a85b_1_nadu.jpg"
keywords: []
---

# പാണ്ടിപ്പള്ളി പുനര്‍ നിര്‍മ്മാണം; സ്‌നേഹസംഗമവും മതപ്രഭാഷണവും ഡിസംബര്‍ 22 മുതല്‍ 

> **Lead Summary:** **നടുവണ്ണൂര്‍: **പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പാണ്ടിപ്പള്ളി മഹല്ല് കമ്മിറ്റിയുടെ കീഴില്‍ സംഘടിപ്പിക്കുന്ന സ്‌നേഹസംഗമവും, മതപ്രഭാഷണവും ദുആമജ്‌ലിസും 2023 ഡിസംബര്‍ 22 മുതല്‍ 26 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**നടുവണ്ണൂര്‍: **പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പാണ്ടിപ്പള്ളി മഹല്ല് കമ്മിറ്റിയുടെ കീഴില്‍ സംഘടിപ്പിക്കുന്ന സ്‌നേഹസംഗമവും, മതപ്രഭാഷണവും ദുആമജ്‌ലിസും 2023 ഡിസംബര്‍ 22 മുതല്‍ 26 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

നടുവണ്ണൂര്‍ സൗത്ത് എഎംയുപി സ്‌കൂള്‍ ഗ്രൗണ്ടില്‍ സി.എം. വലിയുള്ളാഹി നഗറിലാണ് പരിപാടി നടക്കുന്നത്. 22 ന് രാവിലെ 8 ന് മടവൂര്‍ മഖാം സിയാറത്ത്, വൈകീട്ട് 4 ന് പാണ്ടിപ്പള്ളി മഖാം സിയാറത്ത്, 4.30 ന് പാറക്കല്‍ മഖാം സിയാറത്ത് നടക്കും.

50 ഓളം മഹല്ലുകളെ കേന്ദ്രീകരിച്ച് നടക്കുന്ന പരിപാടി വൈകീട്ട് 5 മണിക്ക് പി.എം. കോയമുസ്ല്യാര്‍ പതാക ഉയര്‍ത്തുന്നതോടെ തുടക്കമാവും. രാത്രി 7 ന് സ്‌നേഹ സംഗമം അഡ്വ: കെ.എം. സച്ചിന്‍ ദേവ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തും. സക്കറിയ ഫൈസി സ്‌നേഹ സന്ദേശം നല്‍കും.

23 ന് രാത്രി 7 ന് ദഫ് പ്രോഗ്രാം തുടര്‍ന്ന് സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ വിദ്യാഭ്യാസപദ്ധതി പ്രഖ്യാപിക്കും, അന്‍വര്‍ മുഹിയുദ്ധീന്‍ ആലുവ മതപ്രഭാഷണം നടത്തും.

24 ന് ബുര്‍ദ ആസ്വാദനം, തുടര്‍ന്ന് മുഹമ്മദ് നൂറുദ്ധീന്‍ ഹൈത്തമി ഉദ്ഘാടനം ചെയ്യും, എം.കെ. രാഘവന്‍ എംപി വിശിഷ്ടാഥിതിയാകും, ഇബ്രാഹിം ഖലീല്‍ ഹുദവി കാസര്‍കോട് പ്രഭാഷണം നടത്തും.

25 ന് രാത്രി 7 ന് ഇശ്‌ഖേ മദീന ഫവാസ് ദാരിമി & പാര്‍ട്ടി നേതൃത്വം നല്‍കും. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പി.കെ.കെ. ബാവ വിശിഷ്ടാതിഥിയാകും, നൗഷാദ് ബാഖവി ചിറയിന്‍കീഴ് പ്രഭാഷണം നടത്തും.

26 ന് രാത്രി 6.30 ന് തദ്കിറ, ദഫ് പ്രോഗ്രാം നടക്കും, ദുആ മജ്ലിസ് സയ്യിദ് എന്‍പിഎം സൈനുല്‍ ആബിദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വലിയുദ്ധീന്‍ ഫൈസി വാഴക്കാട് നേതൃത്വം നല്‍കും. പരിപാടിയുടെ ഭാഗമായി ഡോ: എ.എം ശങ്കരന്‍, ഡോ: യൂസഫ്, കെ.പി മമ്മദ് ഹാജി, എന്‍. അഹമ്മദ് ഹാജി ഒറവില്‍ എന്നിവരെ ആദരിക്കും.

സ്വാഗത സംഘം കമ്മിറ്റി ഭാരവാഹികളായ ചെയര്‍മാന്‍ പി.എം. കോയ മുസ്ല്യാര്‍, ജനറല്‍ കണ്‍വീനര്‍ പി.ടി. അന്‍വര്‍, ഇ കുഞ്ഞോക്കര്‍ ഹാജി, പി. ഇമ്പിച്ചി മമ്മുവെള്ളിയൂര്‍, എം.കെ. പരീത്, എം.കെ. അബൂബക്കര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/171078/reconstruction-of-pandipalli-love-meeting-and-sermon-from-22nd-december)