---
title: "വെള്ളിയൂര്‍ എയുപി സ്‌കൂള്‍ 100-ാം വാര്‍ഷികാഘോഷം ഡിസംബര്‍ 24 ന് "
english_title: "Velliyur AUP School 100th Anniversary Celebration on 24th December"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/171098/velliyur-aup-school-100th-anniversary-celebration-on-24th-december"
published_at: "2023-12-21T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65841f2fdeb76_1_aup.jpg"
keywords: []
---

# വെള്ളിയൂര്‍ എയുപി സ്‌കൂള്‍ 100-ാം വാര്‍ഷികാഘോഷം ഡിസംബര്‍ 24 ന് 

> **Lead Summary:** **പേരാമ്പ്ര:** വെള്ളിയൂര്‍ എയുപി സ്‌കൂളിന്റെ 100-ാം വാര്‍ഷികാഘോഷം ഡിസംബര്‍ 24 ന് വര്‍ണ്ണാഭമായ ചടങ്ങുകളോടെ ആഘോഷിക്കുന്നുവെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര:** വെള്ളിയൂര്‍ എയുപി സ്‌കൂളിന്റെ 100-ാം വാര്‍ഷികാഘോഷം ഡിസംബര്‍ 24 ന് വര്‍ണ്ണാഭമായ ചടങ്ങുകളോടെ ആഘോഷിക്കുന്നുവെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വൈകിട്ട് നാലുമണിക്ക് ഘോഷയാത്രയും 5 മണിക്ക് ശതധാര ശതാബ്ദി ആഘോഷ ഉദ്ഘാടനവും നടക്കും. പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്‍  ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കും. നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ശാരദ പട്ടേരിക്കണ്ടി അധ്യക്ഷത വഹിക്കും.

പേരാമ്പ്ര എഇഒ ബിനോയ് കുമാര്‍ മുഖ്യാതിഥിയായിരിക്കും. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും പൂര്‍വ്വ അധ്യാപകരെ ആദരിക്കല്‍ ചടങ്ങും നടക്കും. പ്രധാനാധ്യാപിക എസ്.എസ് അനിത റിപ്പോര്‍ട്ട് അവതരിപ്പിക്കും.

ശതധാര ആഘോഷ പരിപാടി വിശദീകരണം പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ അബ്ദുല്‍ ഹമീദ് നടത്തും. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ വി.എം സുഭാഷ് സ്വാഗതവും ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് സനിത നന്ദിയും പറയും. തുടര്‍ന്ന് 8 മണിക്ക് കലാസന്ധ്യ അരങ്ങേറും.

സ്വാഗത സംഘം ചെയര്‍മാന്‍ കെ. മധു കൃഷ്ണന്‍, കണ്‍വീനര്‍ വി.എം. സുഭാഷ്, പ്രധാനാധ്യാപിക എസ്.എസ്. അനിത, കെ. അബ്ദുള്‍ ഹമീദ്, ജി.ഡി. സൗമ്യ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/171098/velliyur-aup-school-100th-anniversary-celebration-on-24th-december)