---
title: "ചങ്ങരോത്ത് ജി.എല്‍.പി.എസ് ആദരണം 2023 സംഘടിപ്പിച്ചു "
english_title: "Changaroth organized GLPS Adaranam 2023"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/171204/changaroth-organized-glps-adaranam-2023"
published_at: "2023-12-21T22:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658475f00a5f9_0000_ATTACH__copy_copy_-_Copy.jpg"
keywords: []
---

# ചങ്ങരോത്ത് ജി.എല്‍.പി.എസ് ആദരണം 2023 സംഘടിപ്പിച്ചു 

> **Lead Summary:** **പാലേരി: **ചങ്ങരോത്ത് ജി.എല്‍.പി.എസ് ആദരണം 2023 സംഘടിപ്പിച്ചു. 2022-23 അധ്യയന വര്‍ഷത്തില്‍ എല്‍എസ്എസ് ലഭിച്ച കാശിനാഥന്‍ പി.കെ, ആന്‍സിയ സുനില്‍, റിഷാന്‍ അഹമ്മദ് എന്നിവരെയും 2023-24 ഗാന്ധി പഥം യാത്രയില്‍ പങ്കാളിയായ അശ്വന്ത് പ്രകാശ് വിയെയും അറിയാം ഉയരാം ക്വിസ് വിജയി ഋതിക സന്തോഷ് എന്നിവരെയും ആദരിച്ചു.

## Article Content

**പാലേരി: **ചങ്ങരോത്ത് ജി.എല്‍.പി.എസ് ആദരണം 2023 സംഘടിപ്പിച്ചു. 2022-23 അധ്യയന വര്‍ഷത്തില്‍ എല്‍എസ്എസ് ലഭിച്ച കാശിനാഥന്‍ പി.കെ, ആന്‍സിയ സുനില്‍, റിഷാന്‍ അഹമ്മദ് എന്നിവരെയും 2023-24 ഗാന്ധി പഥം യാത്രയില്‍ പങ്കാളിയായ അശ്വന്ത് പ്രകാശ് വിയെയും അറിയാം ഉയരാം ക്വിസ് വിജയി ഋതിക സന്തോഷ് എന്നിവരെയും ആദരിച്ചു.

പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാളയാട്ട് ബഷീര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പ്രകാശന്‍ വേങ്ങേരി അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ പ്രദീപന്‍ എം.കെ സ്വാഗതം പറഞ്ഞു. സുനില്‍ അബ്രഹാം, രജിത വി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ശരണ്യ എം.എം നന്ദി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/171204/changaroth-organized-glps-adaranam-2023)