---
title: "സാംസ്‌കാരിക സദസും അനുമോദന യോഗവും സംഘടിപ്പിച്ചു"
english_title: "Cultural meeting and congratulatory meeting were organized perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17123/cultural-meeting-and-congratulatory-meeting-were-organized-perambra"
published_at: "2021-12-21T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c16837300cf_0000 WATERMARK.jpg"
keywords: []
---

# സാംസ്‌കാരിക സദസും അനുമോദന യോഗവും സംഘടിപ്പിച്ചു

> **Lead Summary:** ** പേരാമ്പ്ര**: ഈസ്റ്റ് പേരാമ്പ്ര മഹാത്മജി ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ സാംസ്‌കാരിക സദസും അനുമോദന യോഗവും സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര**: ഈസ്റ്റ് പേരാമ്പ്ര മഹാത്മജി ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ സാംസ്‌കാരിക സദസും അനുമോദന യോഗവും സംഘടിപ്പിച്ചു.

കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ വായനാ മത്സരം വിജയികളെയും 40 വര്‍ഷത്തോളം പോസ്റ്റല്‍ ഡിപാര്‍ട്ട്‌മെന്റിന്‍ സേവനമനുഷ്ഠിച്ച് വിരമിച്ച കെ. ശ്രീധരനേയും ചടങ്ങില്‍ ആദരിച്ചു.

പ്രസിഡന്റ് ഉമ്മര്‍ തണ്ടോറ അധ്യക്ഷത വഹിച്ചു. കെ.കെ. ഫാത്തിമ, കെ.കെ. ശ്രീധരന്‍, സി.കെ. ബാലകൃഷ്ണന്‍, വിജയന്‍ മാമ്പള്ളി, മുഹമ്മദ് പൊറായി തുങ്ങിയവര്‍ സംസാരിച്ചു. വി. ഗോപി സ്വാഗതവും കെ.ടി. റീജ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17123/cultural-meeting-and-congratulatory-meeting-were-organized-perambra)