---
title: "ഭാരത സങ്കല്‍പ്പ് യാത്ര പേരാമ്പ്രയില്‍ സമാപിച്ചു "
english_title: "The Bharath Sankalpa Yathra concluded at Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/171261/the-bharath-sankalpa-yathra-concluded-at-perambra"
published_at: "2023-12-22T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65851852e3365_1_bharath.jpg"
keywords: []
---

# ഭാരത സങ്കല്‍പ്പ് യാത്ര പേരാമ്പ്രയില്‍ സമാപിച്ചു 

> **Lead Summary:** **പേരാമ്പ്ര :** ദേശീയ തലത്തില്‍ നടക്കുന്ന ഭാരത് സങ്കല്‍പ്പ് യാത്രയുടെ പേരാമ്പ്ര ബ്ലോക്ക് പരിപാടിയുടെ സമാപനം പേരാമ്പ്ര ടൗണ്‍ഹാളില്‍ നടന്നു.

## Article Content

**പേരാമ്പ്ര :** ദേശീയ തലത്തില്‍ നടക്കുന്ന ഭാരത് സങ്കല്‍പ്പ് യാത്രയുടെ പേരാമ്പ്ര ബ്ലോക്ക് പരിപാടിയുടെ സമാപനം പേരാമ്പ്ര ടൗണ്‍ഹാളില്‍ നടന്നു.

പരിപാടിയുടെ സംഘാടകര്‍ നബാര്‍ഡ് വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ലീഡ് ബാങ്ക് മാനേജര്‍മാര്‍, ജില്ലയിലെ വിവിധ ബാങ്കുകളുടെ മാനേജര്‍മാര്‍ എന്നിവരാണ്. സാധാരണക്കാരായജനങ്ങള്‍ക്ക് വേണ്ടി കേന്ദ്രസര്‍ക്കാറിന്റെ ക്ഷേമ പദ്ധതികളുടെ വിശദീകരണം നബാര്‍ഡ് ബാങ്ക്, ഇന്ത്യന്‍ പോസ്റ്റ് കൃഷി വിജ്ഞാനകേന്ദ്രം, ജന്‍ ഔഷധി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ മുതലായ സ്ഥാപനങ്ങള്‍ അവരുടെ വിവിധ പദ്ധതികള്‍ വിശദീകരിച്ചു.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ചടങ്ങ് ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് അധ്യക്ഷത വഹിച്ചു. ലീഡ് ബാങ്ക് മാനേജര്‍ പി മുരളീധരന്‍ കാര്യപരിപാടി വിശദീകരിച്ചു.

റോബിന്‍ മാത്യു, സ്‌നേഹ സത്യന്‍ ധീര ഗ്യാസ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രധാനമന്ത്രി ഉജ്വല്‍ യോജനയുടെ ഭാഗമായി 10 കുടുംബങ്ങള്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷന്‍ നല്‍കി.

വിവിധ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളായ കൃഷിവിജ്ഞാനകേന്ദ്രം, ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, എഫ്എസിടി പോസ്റ്റോഫീസ് തുടങ്ങിയ സ്ഥാപനങ്ങളുടെ പദ്ധതികള്‍ സ്ഥാപന മേധാവികള്‍ വിശദീകരിച്ചു.

പുതുതായി ആവിഷ്‌കരിച്ച കാര്‍ഷിക പദ്ധതികളുടെ വിശദീകരണവും ഇതിനോടനുബന്ധിച്ച് നടന്നു. പേരാമ്പ്ര കനറബാങ്ക് മാനേജര്‍ അമല്‍ അബ്രഹാം സ്വാഗതം പറഞ്ഞ ചടങ്ങില്‍ പേരാമ്പ്ര ബ്ലോക്ക് എഫ്എല്‍സി അല്‍ഫോന്‍സ നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/171261/the-bharath-sankalpa-yathra-concluded-at-perambra)