---
title: "കേരളാ സ്‌കൂള്‍ കലോത്സവത്തിന്റെ മാധ്യമ റിപ്പോര്‍ട്ടിങ്ങിന് ട്രയിനികളെ നിയമിക്കുന്നു "
english_title: "Hiring trainees for media reporting of Kerala School Arts Festival"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/171269/hiring-trainees-for-media-reporting-of-kerala-school-arts-festival"
published_at: "2023-12-22T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65851c84688ac_1_news.jpg"
keywords: []
---

# കേരളാ സ്‌കൂള്‍ കലോത്സവത്തിന്റെ മാധ്യമ റിപ്പോര്‍ട്ടിങ്ങിന് ട്രയിനികളെ നിയമിക്കുന്നു 

> **Lead Summary:** ** പേരാമ്പ്ര:** കേരളാ സ്‌കൂള്‍ കലോത്സവത്തിന്റെ മാധ്യമ റിപ്പോര്‍ട്ടിങ്ങിന് ട്രയിനികളെ നിയമിക്കുന്നു. അണിചേരാം ട്രൂവിഷന്‍ ന്യൂസ് ടീമിനൊപ്പം, അലിഞ്ഞ് ചേരാം കലയുടെ മഹോത്സവത്തില്‍.

## Article Content

** പേരാമ്പ്ര:** കേരളാ സ്‌കൂള്‍ കലോത്സവത്തിന്റെ മാധ്യമ റിപ്പോര്‍ട്ടിങ്ങിന് ട്രയിനികളെ നിയമിക്കുന്നു. അണിചേരാം ട്രൂവിഷന്‍ ന്യൂസ് ടീമിനൊപ്പം, അലിഞ്ഞ് ചേരാം കലയുടെ മഹോത്സവത്തില്‍.

2024 ജനുവരി 4 മുതല്‍ 8 വരെ കൊല്ലത്ത് നടത്തപ്പെടുന്ന 62-ാമത് കേരളാ സ്‌കൂള്‍ കലോത്സവത്തില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ജേര്‍ണലിസ്റ്റ് ട്രയിനികളെയും/ സോഷ്യല്‍ മീഡിയ സ്റ്റോറി - വീഡിയോസ് മികച്ച രീതിയില്‍ തയ്യാറാക്കി മുന്‍പരിചയമുള്ളവരെയും ക്ഷണിക്കുന്നു.

കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയവും കേരള ഇന്‍ഫര്‍മേഷന്‍ & പബ്ലിക്ക് റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് എം പാനല്‍ ചെയ്ത മലയാളത്തിലെ മുന്‍ നിര ഡിജിറ്റല്‍ മീഡിയയാണ് www.truevisionnews.com. കോഴിക്കോട് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ചൂടും ചൂരും വേറിട്ട റിപ്പോര്‍ട്ടിംഗിലൂടെ യുവത്വത്തിന്റെ മനസ്സ് കീഴടക്കിയ അനുഭവക്കരുത്തിലാണ് ഞങ്ങളുടെ ടീം കൊല്ലത്ത് എത്തുന്നത്.

ഡിജിറ്റല്‍ മാധ്യമത്തിന്റെ സര്‍വ്വ സാധ്യതകളുമായി ഞങ്ങള്‍ വരുമ്പോള്‍ 16 വേദികളില്‍ നടക്കുന്ന കേരളാ സ്‌കൂള്‍ കലോത്സവത്തിന്റെ ആരവവും ആവേശവും തനിമ ചോരാതെ അഞ്ച് ലക്ഷത്തിലധികം വരുന്ന ഞങ്ങളുടെ പ്രേക്ഷകരില്‍ എത്തിക്കാന്‍ നിങ്ങള്‍ക്കും ട്രൂവിഷന്‍ ന്യൂസ് ടീമിനൊപ്പം ചേരാം.

ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍ക്കും മാധ്യമ പ്രവര്‍ത്തന പരിചയമുള്ളവര്‍ക്കും അവസരം. കലയുടെ മാമാങ്കത്തില്‍ ഞങ്ങള്‍ക്കൊപ്പം അണിനിരക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ഉടന്‍ ബന്ധപ്പെടുക.

കെ.കെ ശ്രീജിത്, എഡിറ്റര്‍ ഇന്‍ ചീഫ്, ട്രൂവിഷന്‍ ന്യൂസ് . കോം, ട്രൂവിഷന്‍ ഡിജിറ്റല്‍ മീഡിയ നെറ്റ് വര്‍ക്ക് എല്‍എല്‍പി,  truevisionnewslive@gmail.com Ph: 9496343831

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/171269/hiring-trainees-for-media-reporting-of-kerala-school-arts-festival)