---
title: "പഞ്ചായത്ത് തല ഭിന്നശേഷി കലാകായികമേള നാടിന്റെ ഉത്സവമായി "
english_title: "The panchayath-level Bhinnasheshi Kalakaika Mela became the festival of the nation"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/171334/the-panchayath-level-bhinnasheshi-kalakaika-mela-became-the-festival-of-the-nation"
published_at: "2023-12-22T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65854a3fa0088_1_ethal.jpg"
keywords: []
---

# പഞ്ചായത്ത് തല ഭിന്നശേഷി കലാകായികമേള നാടിന്റെ ഉത്സവമായി 

> **Lead Summary:** ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് തല ഭിന്നശേഷി കലാകായികമേള നാടിന്റെ ഉത്സവമായി.

## Article Content

ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് തല ഭിന്നശേഷി കലാകായികമേള നാടിന്റെ ഉത്സവമായി.

മഠത്തില്‍ മുക്ക് 'സുദിനം' ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ: പി. ഗവാസ് പരിപാടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം കെ.എം ബിജിഷ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ്  എന്‍.ടി ഷിജിത്ത് അധ്യക്ഷത വഹിച്ചു.

എഴുത്തുകാരനും ജീവിത പ്രതിസന്ധികളെ സധൈര്യം നേരിട്ട് എഴുത്തിന്റെ , ജീവിത വഴികളിലേക്ക് തിരിച്ച് വന്ന എഴുത്തുകാരന്‍ രാസിത്ത് അശോകന്‍ മുഖ്യ അതിഥിയായിരുന്നു.

വൈസ് പ്രസിഡണ്ട് ആദില നിബ്രാസ്, ജില്ലാ പഞ്ചായത്ത് അംഗം സി.എം. ബാബു, സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി മോനിഷ എന്നിവര്‍ ബഡ്‌സ് സ്‌കൂള്‍ ടീച്ചര്‍, ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥി, ഹെല്‍പ്പര്‍ എന്നിവര്‍ക്കുള്ള ആദരവ് നല്‍കി.

ചില ചേര്‍ത്ത് നിര്‍ത്തലുകള്‍ സമൂഹത്തിന്റേത് കൂടിയാണെന്ന തിരിച്ചറിവോടെ ഒപ്പം നിന്നവര്‍... ഗ്രാമപഞ്ചായത്തിലെ പ്രിയ അംഗങ്ങള്‍ ... ഭിന്നശേഷി കലാകായികോത്സവ സംഘാടനവും , ഹൃദയത്തില്‍ ആഴത്തില്‍ ചേര്‍ത്ത് നല്‍കിയ ഒരുപാട് സമ്മാനപ്പൊതികളും അവരുടെ രക്ഷിതാക്കളില്‍ ഉണ്ടാക്കിയ സന്തോഷാശ്രു ചെറുതല്ലായിരുന്നു ... വലിപ്പച്ചെറുപ്പമില്ലാതെ മാനസികവും ശാരീരികവുമായ അവശതകള്‍ അനുഭവിക്കുന്നവര്‍ക്കൊപ്പം ഒരു ദിനം.

ഗ്രാമപഞ്ചായത്തംഗങ്ങളെ പ്രതിനിധീകരിച്ച് എം.എം. രഘുനാഥ്, എ.കെ. ഉമ്മര്‍ എന്നിവരും വിവിധ വാര്‍ഡുകളിലെ മെമ്പര്‍മാരായ ആര്‍.പി ഷോഭീഷ്, വി.പി. പ്രവിത, ഇ.ടി. ഷൈജ, എ. ബാലകൃഷ്ണന്‍, ഇ.കെ സുബൈദ, മുംതസ്, വിവിധരാഷ്ട്രീയ കക്ഷികളെ പ്രതിനിധീകരിച്ച് സത്യന്‍ ചോല, അഖില്‍ കേളോത്ത്, ഇ. പ്രദീപന്‍, അപ്പുക്കുട്ടി, ടി നിസാര്‍, കെ.പി ബാബു, കെ. മോഹനന്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ നീതു, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കെ.ടി രാധ എന്നിവരും സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/171334/the-panchayath-level-bhinnasheshi-kalakaika-mela-became-the-festival-of-the-nation)