---
title: "പേരാമ്പ്ര വെറ്റിനറി പോളിക്ലിനിക്കിലെ ട്രീറ്റ്‌മെന്റ്  വാര്‍ഡിന്റെയും ആധുനിക ഉപകരണങ്ങളുടേയും ഉദ്ഘാടനം"
english_title: "Inauguration of treatment ward and modern equipment at Perambra Veterinary Polyclinic"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/171376/inauguration-of-treatment-ward-and-modern-equipment-at-perambra-veterinary-polyclinic"
published_at: "2023-12-22T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6585634cd3d43_1_npb.jpg"
keywords: []
---

# പേരാമ്പ്ര വെറ്റിനറി പോളിക്ലിനിക്കിലെ ട്രീറ്റ്‌മെന്റ്  വാര്‍ഡിന്റെയും ആധുനിക ഉപകരണങ്ങളുടേയും ഉദ്ഘാടനം

> **Lead Summary:** ** പേരാമ്പ്ര:** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പേരാമ്പ്ര വെറ്റിനറി പോളിക്ലിനിക്കിലെ ട്രീറ്റ്‌മെന്റ് വാര്‍ഡിന്റെയും ആധുനിക ഉപകരണങ്ങളുടേയും ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു നിര്‍വ്വഹിച്ചു.

## Article Content

** പേരാമ്പ്ര:** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പേരാമ്പ്ര വെറ്റിനറി പോളിക്ലിനിക്കിലെ ട്രീറ്റ്‌മെന്റ് വാര്‍ഡിന്റെയും ആധുനിക ഉപകരണങ്ങളുടേയും ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു നിര്‍വ്വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. പാത്തുമ്മ അധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. കെ.ആര്‍ ഗുണാതീത മുഖ്യാതിഥിയായി. ഡോ. എം.എസ് ജിഷ്ണു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ. സജീവന്‍, ശശികുമാര്‍ പേരാമ്പ്ര, പി.കെ. രജിത, ബ്ലോക്ക്പ ഞ്ചായത്ത് അംഗങ്ങളായ ഗിരിജ ശശി, പ്രഭാശങ്കര്‍, കെ.കെ ലിസി, ഗ്രാമപഞ്ചായത്ത് അംഗം വിനോദ് തിരുവോത്ത്, ബിഡിഒ  പി. കാദര്‍, ക്ഷീരസംഘം പ്രസിഡന്റുമാരായ സി.കെ. ചന്ദ്രന്‍, കെ.പി. ഗംഗാധരന്‍ നമ്പ്യാര്‍, കെ. നാരായണ കുറുപ്പ്, ആലിയാട്ട് ഹമീദ്, ബ്ലോക്ക് ക്ഷീരവികസന ഓഫീസര്‍ എ. റിജുല എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

പേരാമ്പ്ര വെറ്റിനറി പോളിക്ലിനിക്സീനിയർ വെറ്റിനറി സർജൻ ഡോ. ഇ.സി. ലീന സ്വാഗതം പറഞ്ഞ ചടങ്ങിന് വെറ്റിനറി സർജൻ ഡോ. സി. വിജിത നന്ദിയും പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ 18 ലക്ഷം രൂപ ഉപയോഗിച്ചാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കരള്‍, വൃക്ക, പാന്‍ക്രിയാസ്, അഡ്രീനല്‍ ഗ്രന്ഥി എന്നിവയുടെ കുഴപ്പം മനസിലാക്കുന്നതിനും,

രക്തത്തിലുള്ള മൂലകങ്ങള്‍ അറിയുന്നതിനും ഉളള സെറം ബയോ കെമിസ്ട്രി മെഷീന്‍, നായകളിലെ ഗര്‍ഭ സമയം അറിയുന്നതിനുള്ള സെറം പ്രൊജസ്‌ട്രോണ്‍ മെഷീന്‍, അകിടുവീക്കം വന്ന പാല് പരിശോധിച്ച് ഏത് തരം ആന്റിബയോട്ടിക്ക് ഫലപ്രദം എന്നറിയുവാന്‍ ഉള്ള ഉപകരണമായ ലാമിനാര്‍ ചേമ്പര്‍, രക്തത്തിലെ കാല്‍സ്യം, മഗ്‌നീഷ്യം, പൊട്ടാഷ്യം, സോഡിയം, ഓക്‌സിജന്‍, കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് എന്നിവ അറിയുന്നതിനുള്ള ഇലക്ട്രൊ ലൈറ്റ് അനലൈസര്‍ ആന്റ് ബ്ലഡ് ഗ്യാസ് മെഷീന്‍, ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റേയും പ്രവര്‍ത്തനം അറിയുവാന്‍, ഇസിജി എടുക്കുന്നതിനുള്ള മള്‍ട്ടി പാര പേഷ്യന്റ് മോണിറ്റര്‍ എന്നീ ഉപകരണങ്ങളാണ് സ്ഥാപിച്ചത്.

സ്വകാര്യ ലാബുകളില്‍ ഉള്ള നിരക്കിനേക്കാള്‍ 50% വരെ കിഴിവുണ്ട്. ഇലക്ട്രോലൈറ്റ് അനലൈസര്‍ ബ്ലഡ് ഗ്യാസ് മെഷിന്‍ കേരളത്തില്‍ ആദ്യമായാണ് വെറ്റിനറി ഹോസ്പിറ്റലില്‍ സ്ഥാപിക്കുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/171376/inauguration-of-treatment-ward-and-modern-equipment-at-perambra-veterinary-polyclinic)