---
title: "കസ്തൂരി രംഗന്‍ വിഷയത്തില്‍ യുഡിഎഫ് ചക്കിട്ടപാറ ടൗണില്‍ പ്രതിഷേധാഗ്നി ജ്വലിപ്പിച്ചു"
english_title: "The UDF set fire to the protest in Chakkitapara town over the Kasturi Rangan issue perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17152/the-udf-set-fire-to-the-protest-in-chakkitapara-town-over-the-kasturi-rangan-issue-perambra"
published_at: "2021-12-21T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c17fe2038bf_0000 WATERMARK.jpg"
keywords: []
---

# കസ്തൂരി രംഗന്‍ വിഷയത്തില്‍ യുഡിഎഫ് ചക്കിട്ടപാറ ടൗണില്‍ പ്രതിഷേധാഗ്നി ജ്വലിപ്പിച്ചു

> **Lead Summary:**  **പേരാമ്പ്ര**: കസ്തൂരി രംഗന്‍ വിഷയത്തില്‍ സര്‍ക്കാര്‍ നടത്തുന്ന ഒളിച്ചുകളി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ചക്കിട്ടപാറ ടൗണില്‍ പ്രതിഷേധാഗ്നി ജ്വലിപ്പിച്ചു. പഞ്ചായത്ത് സ്‌റ്റേഡിയം പരിസരത്തു നിന്ന് പ്രകടനമായി എത്തിയാണ് പ്രതിഷേധാഗ്നി ജ്വലിപ്പിച്ചത്.

## Article Content

 **പേരാമ്പ്ര**: കസ്തൂരി രംഗന്‍ വിഷയത്തില്‍ സര്‍ക്കാര്‍ നടത്തുന്ന ഒളിച്ചുകളി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ചക്കിട്ടപാറ ടൗണില്‍ പ്രതിഷേധാഗ്നി ജ്വലിപ്പിച്ചു. പഞ്ചായത്ത് സ്‌റ്റേഡിയം പരിസരത്തു നിന്ന് പ്രകടനമായി എത്തിയാണ് പ്രതിഷേധാഗ്നി ജ്വലിപ്പിച്ചത്.

പഞ്ചായത്തിലെ മലയോര കാര്‍ഷിക കേന്ദ്രങ്ങളായ ചെമ്പനോട, ചക്കിട്ടപാറ വില്ലേജുകളെ പരിസ്ഥിതിലോല മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്ന വി. ഉമ്മന്‍ റിപ്പോര്‍ട്ട് കാറ്റില്‍ പറത്തുന്ന സംസ്ഥാന സര്‍ക്കാര്‍ നയം തിരുത്തുക തന്നെ വേണമെന്നാവശ്യപ്പെട്ടാണ് യുഡിഎഫ് പ്രതിഷേധം.

ജനിച്ച മണ്ണില്‍ ജീവിക്കാനുള്ള അവകാശത്തെ തടഞ്ഞാല്‍ ഞങ്ങള്‍ ചെറുക്കുക തന്നെ ചെയ്യുമെന്നും യുഡിഎഫ് മുന്നറിയിപ്പു നല്‍കി. ഡിസിസി സെക്രട്ടറി പി. വാസു ഉദ്ഘാടനം ചെയ്തു. കെ.എ. ജോസ് കുട്ടി അധ്യക്ഷത വഹിച്ചു.

ഷാജു മാളിയേക്കല്‍, നടേരി ബാലകൃഷ്ണന്‍, പാപ്പച്ചന്‍ കൂനന്തടം, ഗിരീഷ് കോമച്ചംകണ്ടി, പ്രമോദ് ആന്റ്‌റണി, എം.എ. മത്തായി, എം. വര്‍ക്കി, റെജി കോച്ചേരി, സിജോ പാലംതലയ്ക്കല്‍, എം. ശിവദാസന്‍, ഷാജു മലയാറ്റൂര്‍, ഹസന്‍കുട്ടി, ജസ്റ്റിസ് രാജ്, ബോബന്‍ കാരിത്തടത്തില്‍, സത്യന്‍ എടത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ജയിംസ് മാത്യു, ആവള ഹമീദ്, രാജീവ് തോമസ്, ജിതേഷ് മുതുകാട്, ഗിരിജ ശശി, കെ.വി. രാജന്‍, കുഞ്ഞമ്മദ് പെരിഞ്ചേരി, ബാബു കൂനന്തടം, ജോര്‍ജ് മുക്കള്ളില്‍, രാജേഷ് തറവട്ടം, ബെന്നി ചേലക്കാട് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17152/the-udf-set-fire-to-the-protest-in-chakkitapara-town-over-the-kasturi-rangan-issue-perambra)