---
title: "മോറിസ് കോളേജ് യൂണിയന്‍ ഉദ്ഘാടനം ചെയ്തു "
english_title: "Morris College Union inaugurated at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/171578/morris-college-union-inaugurated-at-perambra"
published_at: "2023-12-23T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65867ebf530e7_1_aml.jpg"
keywords: []
---

# മോറിസ് കോളേജ് യൂണിയന്‍ ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **പേരാമ്പ്ര :** മോറിസ് കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, ചെമ്പ്ര കോളേജ് യൂണിയന്റെയും ഫൈന്‍ ആര്‍ട്‌സിന്റെയും ഉദ്ഘാടനം പ്രശസ്ത നാടക സിനിമാ നടന്‍ മുഹമ്മദ് പേരാമ്പ്ര നിര്‍വ്വഹിച്ചു. യൂണിയന്‍ ചെയര്‍മാന്‍ മുഹമ്മദ് ഷിയാന്‍ അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര :** മോറിസ് കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, ചെമ്പ്ര കോളേജ് യൂണിയന്റെയും ഫൈന്‍ ആര്‍ട്‌സിന്റെയും ഉദ്ഘാടനം പ്രശസ്ത നാടക സിനിമാ നടന്‍ മുഹമ്മദ് പേരാമ്പ്ര നിര്‍വ്വഹിച്ചു. യൂണിയന്‍ ചെയര്‍മാന്‍ മുഹമ്മദ് ഷിയാന്‍ അധ്യക്ഷത വഹിച്ചു.

പ്രിന്‍സിപ്പല്‍ ഡോ : അബ്ദുല്‍ ഗഫൂര്‍ ആമുഖപ്രഭാഷണം നടത്തി. ചടങ്ങില്‍ ഫോര്‍മുല വണ്‍ കാര്‍ റെയ്സര്‍ സല്‍വ മര്‍ജാനെയും എപിജെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് വിന്നര്‍ വി.എസ്. രമണനെയും ആദരിച്ചു.

മോറിസ് ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ബഷീര്‍ കാഞ്ഞിരോളി, പിടിഎ പ്രതിനിധി സി.കെ. റഫീഖ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ : ഇസ്മയില്‍, അക്കാഡമിക് കോര്‍ഡിനേറ്റര്‍ എ. ശശി, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഇബ്രാഹിം നദ്വി എന്നിവര്‍ സംസാരിച്ചു.

പ്രമുഖ ട്രെയിനറും ഗായകനുമായ സിയാദ് നരിക്കോടനും നാടന്‍ പാട്ടുകാരി സി.കെ. ദേവിയും പങ്കെടുത്തു.

സി.കെ. സിനാന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ യൂണിയന്‍ വൈസ് ചെയര്‍ പേഴ്‌സണ്‍ ആയിഷ മര്‍ജാന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/171578/morris-college-union-inaugurated-at-perambra)